സെഞ്ച്വറികളിൽ സച്ചിന്റെ റെക്കോർഡ് കോഹ്ലി തകർക്കുമോ?; പ്രതികരണവുമായി ലാറ 

: ഇതിഹാസ താരം സച്ചിന്റെ 100 രാജ്യാന്തര സെഞ്ച്വറികള്‍ എന്ന നേട്ടം സൂപ്പര്‍ താരം വിരാട് കോഹ് ലി മറികടക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്
കോഹ് ലി, ഫയൽ/ പിടിഐ
കോഹ് ലി, ഫയൽ/ പിടിഐ

ന്യൂഡല്‍ഹി: ഇതിഹാസ താരം സച്ചിന്റെ 100 രാജ്യാന്തര സെഞ്ച്വറികള്‍ എന്ന നേട്ടം സൂപ്പര്‍ താരം വിരാട് കോഹ് ലി മറികടക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നിലവില്‍ 80 സെഞ്ച്വറികള്‍ ഉണ്ട് കോഹ് ലിയുടെ സമ്പാദ്യത്തില്‍. ഏകദിനത്തില്‍ സച്ചിന്റെ റെക്കോര്‍ഡ് ലോകകപ്പില്‍ കോഹ് ലി മറികടന്നിരുന്നു. 49 സെഞ്ച്വറികള്‍ എന്ന റെക്കോര്‍ഡാണ് കോഹ് ലി മറികടന്നത്. നിലവില്‍ ഏകദിനത്തില്‍ സച്ചിന് 50 സെഞ്ച്വറികള്‍ ഉണ്ട്.

നിലവില്‍ കോഹ് ലിയുടെ പ്രായം കണക്കാക്കുമ്പോള്‍ സച്ചിന്റെ റെക്കോര്‍ഡ് ഭേദിക്കുന്നത് ബുദ്ധിമുട്ടേറിയ ഒന്നാണെന്നാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം ബ്രയാന്‍ ലാറയുടെ പ്രതികരണം. 'കോഹ് ലിക്ക് ഇപ്പോള്‍ എത്ര വയസ്സായി? 35, അല്ലേ? അദ്ദേഹത്തിന് 80 സെഞ്ച്വറി ഉണ്ട്, പക്ഷേ ഇപ്പോഴും 20 എണ്ണം വേണം. എല്ലാ വര്‍ഷവും അഞ്ച് സെഞ്ച്വറി വീതം നേടുകയാണെങ്കില്‍ സച്ചിന് തുല്യമാകാന്‍ അദ്ദേഹത്തിന് നാല് വര്‍ഷം കൂടി വേണ്ടിവരും. കോഹ്‌ലിക്ക് അപ്പോള്‍ 39 വയസ്സ്. കഠിനമായ ജോലി, വളരെ കഠിനമായ ജോലി,' -ലാറ പറഞ്ഞു.

'തീര്‍ച്ചയായും പറയാന്‍ കഴിയില്ല, ആര്‍ക്കും കഴിയില്ല. സച്ചിന്റെ 100 സെഞ്ച്വറികളുടെ റെക്കോര്‍ഡ് കോഹ്‌ലി തകര്‍ക്കുമെന്ന് പറയുന്നവര്‍ ക്രിക്കറ്റ് ലോജിക്ക് കണക്കിലെടുക്കുന്നില്ല. 20 സെഞ്ച്വറികള്‍ വളരെ അകലെയാണെന്ന് തോന്നുന്നു. മിക്ക ക്രിക്കറ്റ് കളിക്കാര്‍ക്കും അത് മൊത്തത്തില്‍ സ്‌കോര്‍ ചെയ്യാന്‍ കഴിയില്ല.  സാഹസികനാകാന്‍ ഞാനില്ല. കോഹ്‌ലി അത് ചെയ്യുമെന്ന് പ്രതീക്ഷിക്കാം'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'പ്രായം ആര്‍ക്കുവേണ്ടിയും നില്‍ക്കുന്നില്ല. കോഹ്‌ലി ഇനിയും നിരവധി റെക്കോര്‍ഡുകള്‍ തകര്‍ക്കും, എന്നാല്‍ 100 സെഞ്ച്വറികള്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ഒന്നായി തോന്നുന്നു. എന്റെ ആശംസകള്‍ അവനോടൊപ്പമുണ്ട്. സച്ചിനെപ്പോലെ 100 സെഞ്ച്വറി നേടാനായാല്‍ ഞാന്‍ വളരെ സന്തോഷവാനാണ്. സച്ചിന്‍ സുഹൃത്താണ്, ഞാന്‍ മുമ്പ് പറഞ്ഞതുപോലെ, ഞാന്‍ കോഹ്‌ലിയുടെ വലിയ ആരാധകനാണ്,'- ലാറ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com