അര്‍ജന്റീന- ബ്രസീല്‍ പോരിന്റെ സാധ്യത ഫൈനലില്‍ മാത്രം; കോപ്പ അമേരിക്ക ഗ്രൂപ്പ് തെളിഞ്ഞു

നിലവിലെ ചാമ്പ്യന്‍മാരും ലോകകപ്പ് ജേതാക്കളുമായി അര്‍ജന്റീന കിരീടം നിലനിര്‍ത്താനാണ് ഒരുങ്ങുന്നത്. ചിര വൈരികളായ ചിലിയും ഒപ്പം ഒരേ ഗ്രൂപ്പിലുണ്ട്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂയോര്‍ക്ക്: അടുത്ത വര്‍ഷം അരങ്ങേറുന്ന കോപ്പ അമേരിക്ക ഫുട്‌ബോള്‍ പോരാട്ടത്തിന്റെ ഗ്രൂപ്പ് ചിത്രം തെളിഞ്ഞു. നാല് ഗ്രൂപ്പുകളിലായി 16 ടീമുകളാണ് കളിക്കുന്നത്. പത്ത് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും ആറ് കോണ്‍കാകാഫ് മേഖലയില്‍ നിന്നുള്ള ടീമുകളുമാണ് മാറ്റുരയ്ക്കുന്നത്. 2024 ജൂണ്‍ 20 മുതല്‍ ജൂലൈ 14 വരെയാണ് പോരാട്ടം.

നിലവിലെ ചാമ്പ്യന്‍മാരും ലോകകപ്പ് ജേതാക്കളുമായി അര്‍ജന്റീന കിരീടം നിലനിര്‍ത്താനാണ് ഒരുങ്ങുന്നത്. ചിര വൈരികളായ ചിലിയും ഒപ്പം ഒരേ ഗ്രൂപ്പിലുണ്ട്. 

ജൂണ്‍ 20നാണ് ഉദ്ഘാടന പോരാട്ടം. അര്‍ജന്റീനയ്ക്ക് കാനഡയോ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയോ ആയിരിക്കും എതിരാളികള്‍. ആരാധകര്‍ കാത്തിരിക്കുന്ന ബ്രസീല്‍- അര്‍ജന്റീന പോരാട്ടം ഫൈനലില്‍ മാത്രായിരിക്കും ഒരു പക്ഷേ കാണാന്‍ സാധിക്കുക. 

ഗ്രൂപ്പ് എ: അര്‍ജന്റീന, പെറു, ചിലി, കോണ്‍കാകാഫ് 5.

ഗ്രൂപ്പ് ബി: മെക്‌സിക്കോ, ഇക്വഡോര്‍, വെനസ്വല, ജമൈക്ക.

ഗ്രൂപ്പ് സി: അമേരിക്ക, ഉറുഗ്വെ, പാനമ, ബൊളീവിയ. 

ഗ്രൂപ്പ് ഡി: ബ്രസീല്‍, കൊളംബിയ, പരാഗ്വെ, കോണ്‍കാകാഫ് 6.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com