തിളങ്ങിയത് ജെമിമ മാത്രം; ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ വനിതകള്‍ 80 റണ്‍സില്‍ പുറത്ത്

30 റണ്‍സെടുത്ത ജെമിമ റോഡ്രിഗസ് മാത്രമാണ് തിളങ്ങിയത്. പത്ത് റണ്‍സെടുത്ത സ്മൃതി മന്ധനയാണ് രണ്ടക്കം കടന്ന മറ്റൊരാള്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ രണ്ടാം ടി20 പോരാട്ടത്തില്‍ ഇന്ത്യ വെറും 80 റണ്‍സില്‍ പുറത്ത്. 16.2 ഓവറില്‍ ഇന്ത്യ ഓള്‍ ഔട്ടായി. 

30 റണ്‍സെടുത്ത ജെമിമ റോഡ്രിഗസ് മാത്രമാണ് തിളങ്ങിയത്. പത്ത് റണ്‍സെടുത്ത സ്മൃതി മന്ധനയാണ് രണ്ടക്കം കടന്ന മറ്റൊരാള്‍. പത്ത് റണ്‍സാണ് സ്മൃതി നേടിയത്. 

ഇംഗ്ലണ്ടിനായി ചാര്‍ലി ഡീന്‍, ലോറന്‍ ബെല്‍, സോഫി എക്ലസ്റ്റോണ്‍, സാറ ഗ്ലെന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. നാറ്റ് സീവര്‍, ഫ്രേയ കെംപ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com