രണ്ട് ലോക കിരീടങ്ങള്‍, ഒരു ചാമ്പ്യന്‍സ് ട്രോഫി; ധോനി ധരിച്ച് വിഖ്യാതമാക്കി; ഏഴാം നമ്പര്‍ ജേഴ്‌സി 'വിരമിച്ചു!'

ഇതോടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ശേഷം ഈ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായും ധോനി മാറി
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍

മുംബൈ: ഏഴാം നമ്പര്‍ ജേഴ്‌സി ഇനി ഒരു ഇന്ത്യന്‍ താരവും അണിയില്ല. ഇതിഹാസ നായകന്‍ മഹേന്ദ്ര സിങ് ധോനി ധരിച്ച ഏഴാം നമ്പര്‍ ജേഴ്‌സി വിരമിച്ചു. ധോനിയോടുള്ള ആദരമായാണ് ജേഴ്‌സി ഇന്ത്യന്‍ ടീം പിന്‍വലിച്ചത്. 

ഇതോടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ശേഷം ഈ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായും ധോനി മാറി. ഇന്ത്യന്‍ ക്രിക്കറ്റിനു ക്യാപ്റ്റന്‍ കൂള്‍ നല്‍കിയ അനുപമമായ സംഭവാനകളോടുള്ള ആദരമായാണ് ജേഴ്‌സി പിന്‍വലിച്ചത്. സച്ചിൻ കളിക്കുമ്പോൾ ധരിച്ചിരുന്ന പത്താം നമ്പർ ജേഴ്സിയാണ് ആദ്യമായി ബിസിസിഐ പിൻവലിച്ചത്.

ക്യാപ്റ്റനെന്ന നിലയില്‍ താരമെന്ന നിലയിലും ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ആളാണ് ധോനി. 2007ല്‍ പ്രഥമ ടി20 ലോകകപ്പ് നേടുമ്പോള്‍ ധോനിയാണ് ടീമിനെ നയിച്ചത്. 2011ല്‍ ഏകദിന ലോകകപ്പ് നേടുമ്പോള്‍ ടീമിന്റെ ക്യാപ്റ്റന്‍ ധോനി തന്നെ. 2013ല്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടവും ധോനി ഇന്ത്യക്ക് സമ്മാനിച്ചു. 

350 ഏകദിനങ്ങളില്‍ നിന്നായി 10,773 റണ്‍സാണ് ധോനി നേടിയത്. പത്ത് സെഞ്ച്വറികളും 73 അര്‍ധ സെഞ്ച്വറികളും. ടി20യില്‍ 1617 റണ്‍സ്. 98 കളികള്‍. 97 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നു 4876 റണ്‍സ്. ആറ് സെഞ്ച്വറികളും 33 അര്‍ധ സെഞ്ച്വറികളും. വിക്കറ്റ് കീപ്പറെന്ന നിലയില്‍ 294 പേരെ പുറത്താക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com