വിരല്‍ ചൂണ്ടി അര്‍ഷ്ദീപിനോടു ചൂടായി സൂര്യകുമാര്‍ യാദവ്! പ്രാങ്കാണോ അതോ സീരിയസോ? (വീഡിയോ)

പരമ്പരയിലെ ആദ്യ പോരാട്ടം ഇന്ത്യ പാരാജയപ്പെട്ടപ്പോള്‍ രണ്ടാം പോരാട്ടത്തില്‍ ക്യാപ്റ്റന്‍ സെഞ്ച്വറിയുമായി മുന്നില്‍ നിന്നു നയിച്ചു 
വീഡിയോ സ്ക്രീൻ ഷോട്ട്
വീഡിയോ സ്ക്രീൻ ഷോട്ട്

ജൊഹന്നാസ്ബര്‍ഗ്: കഴിഞ്ഞ രണ്ട് ടി20 പരമ്പരകളില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചത് സൂര്യകുമാര്‍ യാദവാണ്. ഓസ്‌ട്രേലിയക്കെതിരെ പരമ്പര നേട്ടം. പിന്നാലെ ദക്ഷിണാഫ്രിക്കക്കെതിരെ പരമ്പര പങ്കിടല്‍. ക്യാപ്റ്റനെന്ന നിലയിലെ സൂര്യയുടെ പെരുമാറ്റത്തിനു സഹ താരങ്ങള്‍ നല്‍കുന്നത് 100 മാര്‍ക്ക്. 

എന്നാല്‍ കഴിഞ്ഞ ദിവസം അതിനു വിപരീതമായ ഒരു സംഭവമുണ്ടായി. അതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നിറയുകയും ചെയ്തു. 

ടീം ബസില്‍ വച്ച് സൂര്യകുമാര്‍ യാദവ് വിരല്‍ ചൂണ്ടി അര്‍ഷ്ദീപിനോടു ദേഷ്യപ്പെട്ടു സംസാരിക്കുന്നതാണ് വീഡിയോ. ഇത് പ്രാങ്കാണോ അതോ സീരിയസായിട്ടുള്ള വിഷയമാണോ എന്നതൊന്നും വ്യക്തമായിട്ടില്ല. വീഡിയോ വലിയ തോതിലാണ് പ്രചരിക്കുന്നത്. 

പരമ്പരയിലെ ആദ്യ പോരാട്ടം ഇന്ത്യ പാരാജയപ്പെട്ടപ്പോള്‍ രണ്ടാം പോരാട്ടത്തില്‍ ക്യാപ്റ്റന്‍ സെഞ്ച്വറിയുമായി മുന്നില്‍ നിന്നു നയിച്ചു. 56 പന്തില്‍ 100 റണ്‍സെടുത്ത സൂര്യയുടെ മികവില്‍ ഇന്ത്യ 201 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. ദക്ഷിണാഫ്രിക്കയുടെ പോരാട്ടം വെറും 95 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യക്ക് 106 റണ്‍സ് ജയം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്കോ. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com