മാന്ത്രിക അക്കം പിന്നിട്ട് നതാന്‍ ലിയോണും; ഇതിഹാസ പട്ടികയില്‍

പാകിസ്ഥാനെതിരായ പോരാട്ടത്തില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയാണ് താരത്തിന്റെ നേട്ടം. ഒന്നാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി താരം 499 വിക്കറ്റുകള്‍ തികച്ചിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പെര്‍ത്ത്: പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്രത്തിലേക്ക് ഓഫ് സ്പിന്‍ എറിഞ്ഞ് ഓസ്‌ട്രേലിയന്‍ താരം നതാന്‍ ലിയോണ്‍. അന്താരാഷ്ട്ര ടെസ്റ്റില്‍ 500 വിക്കറ്റുകളെന്ന അനുപമ നേട്ടമാണ് വെറ്ററന്‍ താരം സ്വന്തമാക്കിയത്. 123 ടെസ്റ്റുകളില്‍ നിന്നു 501 വിക്കറ്റുകളായി ലിയോണിന്. 50 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മികച്ച പ്രകടനം.  

പാകിസ്ഥാനെതിരായ പോരാട്ടത്തില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയാണ് താരത്തിന്റെ നേട്ടം. ഒന്നാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി താരം 499 വിക്കറ്റുകള്‍ തികച്ചിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഫഹീം അഷ്‌റഫിനെ വിക്കറ്റിനു മുന്നില്‍ കുരുക്കി താരം 500ല്‍ എത്തി. ഈ വിക്കറ്റ് ഡിആര്‍എസ് വഴിയാണ് ലഭിച്ചത്. താരത്തിന്റെ അപ്പീല്‍ നിഷേധിച്ച് ഫീല്‍ഡ് അംപയര്‍ നോട്ടൗട്ട് വിധിച്ചു. ഡിആര്‍എസില്‍ എല്‍ബിയാണെന്നു കണ്ടെത്തി മൂന്നാം അംപയര്‍ ഔട്ട് വിധിച്ചു. പിന്നാലെ അമെര്‍ ജമാലിനെ ക്ലീന്‍ ബൗള്‍ഡാക്കി താരം നേട്ടം 501ലും എത്തിച്ചു.  

500 വിക്കറ്റുകള്‍ നേടിയ ഇതിഹാസ താരങ്ങളുടെ പട്ടികയിലേക്കും താരം കയറി. ടെസ്റ്റില്‍ 500 വിക്കറ്റുകളെന്ന നേട്ടത്തിലെത്തുന്ന എട്ടാമത്തെ മാത്രം ബൗളറാണ് ലിയോണ്‍. മൂന്നാമത്തെ ഓസ്‌ട്രേലിയന്‍ താരവും. മൊത്തം പട്ടികയില്‍ 500 തികയ്ക്കുന്ന നാലാമത്തെ സ്പിന്നറും ലിയോണായി. 

മുത്തയ്യ മുരളീധരന്‍- (800 വിക്കറ്റുകള്‍)

ഷെയ്ന്‍ വോണ്‍- (708 വിക്കറ്റുകള്‍)

ജെയിംസ് ആന്‍ഡേഴ്‌സന്‍- (690 വിക്കറ്റുകള്‍)

അനില്‍ കുംബ്ലെ- (619 വിക്കറ്റുകള്‍)

സ്റ്റുവര്‍ട്ട് ബ്രോഡ്- (604 വിക്കറ്റുകള്‍)

ഗ്ലെന്‍ മഗ്രാത്ത്- (563 വിക്കറ്റുകള്‍)

കോര്‍ട്‌നി വാല്‍ഷ്- (519 വിക്കറ്റുകള്‍)

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്പെ. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com