'രോഹിത് ക്ഷീണിച്ചു'; ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നു നീക്കിയതിനെ പിന്തുണച്ച് ഗാവസ്‌കര്‍

പാണ്ഡ്യയെ ക്യാപ്റ്റനാക്കാനുള്ള മുംബൈ ഇന്ത്യന്‍സിന്റെ തീരുമാനത്തെ ഇതിഹാസതാരം സുനില്‍ ഗാവസ്‌കര്‍ പിന്തുണച്ചിരിക്കുകയാണ്.
രോഹിത് ശര്‍മ്മ, സുനില്‍ ഗാവസ്‌കര്‍
രോഹിത് ശര്‍മ്മ, സുനില്‍ ഗാവസ്‌കര്‍

ന്യൂഡല്‍ഹി: ഐപിഎല്ലിന്റെ താരലേലം ചൊവ്വാഴ്ച നടക്കാനിരിക്കെ മുംബൈ ഇന്ത്യന്‍സിനെതിരായ ആരാധക പ്രതിഷേധം ഇനിയും അവസാനിച്ചിട്ടില്ല. രോഹിത് ശര്‍മയെ നായകസ്ഥാനത്തു നിന്നും നീക്കി പകരം ഹര്‍ദിക് പാണ്ഡ്യയെ പുതിയ ക്യാപ്റ്റനാക്കിയതിന് പിന്നാലെയാണ് ആരാധകര്‍ ഇടഞ്ഞത്. 

എന്നാല്‍ ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കാനുള്ള മുംബൈ ഇന്ത്യന്‍സിന്റെ തീരുമാനത്തെ ഇതിഹാസതാരം സുനില്‍ ഗാവസ്‌കര്‍ പിന്തുണച്ചിരിക്കുകയാണ്. ഒരു പുതിയ നായകന്റെ കീഴില്‍ പുതിയ ചിന്താഗതി ആവശ്യമാണെന്ന മാനേജ്മെന്റിനന്റെ തോന്നലാകാം തീരുമാനത്തിന് പിന്നിലെന്നാണ് ഗാവസ്‌കര്‍
പറയുന്നത്. ഏറെ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കം ടീം മാനേജ്‌മെന്റ് തീരുമാനമെടുത്തതെന്നും ഗാവസ്‌കര്‍ പറഞ്ഞു. 

''കഴിഞ്ഞ രണ്ട് സീസണുകളില്‍ മുംബൈ ഇന്ത്യന്‍സിനെ നയിച്ച രോഹിത് ശര്‍മ അല്‍പ്പം ക്ഷീണിതനാണ്, 2022 ന്റെ തുടക്കം മുതല്‍ മൂന്ന് ഫോര്‍മാറ്റുകളിലും അദ്ദേഹം ഇന്ത്യയെ നയിക്കുന്നുവെന്നു'' സ്റ്റാര്‍ സ്പോര്‍ട്സിനോട് സംസാരി സുനില്‍ ഗാവസ്‌കര്‍ പറഞ്ഞു. 

''നമ്മള്‍ ശരികളിലേക്കും തെറ്റുകളിലേക്കും പോകരുത്, അവര്‍ എടുത്ത തീരുമാനം ടീമിന്റെ നേട്ടത്തിന് വേണ്ടിയുള്ളതാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി രോഹിത്തിന്റെ സംഭാവന ബാറ്റിങ്ങില്‍ പോലും അല്‍പ്പം കുറഞ്ഞു.  എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ അവര്‍ കഴിഞ്ഞ വര്‍ഷം 9 അല്ലെങ്കില്‍ 10 ആം സ്ഥാനങ്ങളിലാണ് ഫിനിഷ് ചെയ്തത്. അതിന് മുമ്പുള്ള വര്‍ഷങ്ങളില്‍ അവര്‍ പ്ലേ ഓഫിലേക്ക് യോഗ്യത നേടിയിരുന്നു,'' 

''ഹര്‍ദിക് ഒരു യുവ ക്യാപ്റ്റന്‍ ആണെന്ന് അവര്‍ മനസ്സില്‍ കരുതിയാണ് തീരുമാനം എടുത്തതെന്ന് എനിക്ക് തോന്നുന്നു. ഹര്‍ദിക് രണ്ട് തവണ ഗുജറാത്തിനെ ഫൈനലിലേക്ക് നയിച്ചു, 2022 ല്‍ അവരെ കിരീടത്തിലേക്ക് നയിച്ചു. ഇതെല്ലാം പരിഗണിച്ചായിരിക്കും തീരുമാനം'' ഗാവസ്‌കര്‍ പറഞ്ഞു. 

രോഹിത്തിനെ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ ഫ്രാഞ്ചൈസിയുടെ 5 ലക്ഷം ഇന്‍സ്റ്റാ ഫോളോവേഴ്‌സ് കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.  24 മണിക്കൂറിന് ഇടയിലാണ് 5 ലക്ഷത്തോളം ഫോളോവേഴ്‌സിനെ മുംബൈ ഇന്ത്യന്‍സിന് ഇന്‍സ്റ്റഗ്രാമില്‍ നഷ്ടമായത്. മുംബൈ ഈ നീക്കത്തെ 'പ്രധാനപ്പെട്ട നേതൃമാറ്റം' എന്ന് പറയുമ്പോള്‍ 'ഭാവി-സജ്ജമാക്കാന്‍' സഹായിക്കുന്ന പ്രക്രിയയുടെ ഭാഗമാണ് ക്യാപ്റ്റന്‍സിയിലെ മാറ്റമെന്നാണ് മുംബൈയുടെ മുന്‍ കോച്ച് മഹേള ജയവര്‍ദ്ധനെ പറഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com