ഐപിഎല്‍ ലേലം: പ്രീതി സിന്റയ്ക്കും പഞ്ചാബ് കിങ്‌സിനും അബദ്ധം, കോളടിച്ച് ടീമില്‍ കയറി യുവതാരം

ഡല്‍ഹി ക്യാപിറ്റല്‍സിനും ഇത്തരത്തില്‍ അബദ്ധം പറ്റിയിരുന്നു
പ്രീതി സിന്റ /എക്‌സ്
പ്രീതി സിന്റ /എക്‌സ്

ദുബായ്: ദുബായില്‍ നടന്ന ഇന്ത്യന്‍ പ്രീമയര്‍(ഐപിഎല്‍) ലേലത്തില്‍ അബദ്ധം പറ്റി ഒരു കളിക്കാരനെ സ്വന്തമാക്കിയിരിക്കുകയാണ് പഞ്ചാബ് കിങ്‌സ്. പഞ്ചാബിന് പറ്റിയത് അബദ്ധമാണെങ്കിലും കോളടിച്ചത് 32കാരനായ ഛത്തീസ്ഗഡ് താരത്തിനാണ്.  

20 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ഛത്തീസ്ഗ്ഡ് സ്വദേശിയായ ശശാങ്ക് സിങ് എന്ന താരത്തെയാണ് പഞ്ചാബ് കിങ്‌സ് ലേലത്തിലൂടെ സ്വന്തമാക്കിയത്. ഓക്ഷ്ണറായ മല്ലിക സാഗര്‍ താരത്തെ പഞ്ചാബ് സ്വന്തമാക്കിതയായി അറിയിച്ചു. അപ്പോഴാണ് പഞ്ചാബ് ടീമിന്റെ ഉടമകളായ നെസ് വാഡിയയും പ്രീതി സിന്റയും തങ്ങള്‍ക്ക് പറ്റിയ അബദ്ധം മനസ്സിലാക്കുന്നത്. തുടര്‍ന്ന് തങ്ങള്‍ അബദ്ധത്തിലാണ് ശാശാങ്ക് സിങ്ങിനായി ലേലം വിളിച്ചതെന്നും താരത്തെ തിരികെ എടുക്കണമെന്നാവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ ഓക്ഷനര്‍ ഇത് തള്ളി. ലേലം നിയമം അനുസരിച്ച് ലേലം ഉറപ്പിച്ചതായി പ്രഖ്യാപിച്ചാല്‍ ടീമുകള്‍ക്ക് ആ താരത്തെ തിരികെ നല്‍കാന്‍ സാധിക്കില്ല. അതുകൊണ്ട് 20 ലക്ഷം രൂപ അനാവശ്യമായി ചിലവഴിച്ച് പഞ്ചാബ് ഒരു താരത്തെ ടീമിലേക്കെത്തിച്ചു. മറ്റേതോ ഒരു താരമാണെന്ന് കരുതിയാണ് പഞ്ചാബ് ഛത്തീസ്ഗഡ് താരത്തിനായി ലേലം വിളിച്ചത്. 

ഡല്‍ഹി ക്യാപിറ്റല്‍സിനും ഇത്തരത്തില്‍ അബദ്ധം പറ്റിയിരുന്നു. സുമീത്ത് വര്‍മ എന്ന താരത്തിനായി ഡല്‍ഹി ഉടമകള്‍ ലേലം വിളിച്ചു. പക്ഷെ ലേലം ഉറപ്പിച്ചതായുള്ള പ്രഖ്യാപനത്തിന് മുമ്പ് അബദ്ധം പറ്റി വിളിച്ചതാണെന്ന് ഓക്ഷ്ണറെ അയിച്ചതിനാല്‍ സുമീത്ത് കുമാര്‍ എന്ന മറ്റൊരു താരത്തെ ഡല്‍ഹി സ്വന്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com