അംപയറോട് മോശം പെരുമാറ്റം; ആര്‍സിബി ടീമിലെത്തിച്ച സാം കറന് ബിഗ് ബാഷില്‍ വിലക്ക്

കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ 1.5 കോടി രൂപയ്ക്കാണ് കറനെ ആര്‍സിബി സ്വന്തമാക്കിയത്
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

സിഡ്‌നി: മിനി ഐപിഎല്‍ ലേലത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇത്തവണ സ്വന്തമാക്കിയ ഇംഗ്ലണ്ട് താരം ടോം കറന് ബിഗ് ബാഷ് ലീഗില്‍ വിലക്ക്. ബിഗ് ബാഷില്‍ സിഡ്‌നി സിക്‌സേഴ്‌സ് താരമാണ് ടോം കറന്‍. 

കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ 1.5 കോടി രൂപയ്ക്കാണ് കറനെ ആര്‍സിബി സ്വന്തമാക്കിയത്. ബിഗ് ബാഷില്‍ അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ്, മെല്‍ബണ്‍ സ്റ്റാര്‍സ്, സിഡ്‌നി തണ്ടര്‍, ബ്രിസ്‌ബെയ്ന്‍ ഹീറ്റ് ടീമുകള്‍ക്കെതിരായ മത്സരങ്ങളാണ് കറനു നഷ്ടമാകുക. ത

മത്സരത്തിനു മുന്നോടിയായി പിച്ചില്‍ റണ്‍ അപ്പ് ചെയ്യുന്നതിനിടെ താരം അംപയറോടു മോശമായി പെരുമാറിയെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ നിയമം അനുസരിച്ച് താരം ലെവല്‍ 3 കുറ്റം ചെയ്‌തെന്നു കണ്ടെത്തിയാണ് വിലക്ക്. 

പിച്ചില്‍ നിന്നു മാറാന്‍ അംപയര്‍ കറനോടു ആവശ്യപ്പെട്ടു. എന്നാല്‍ കറന്‍ അംപയറോടു മാറി പോകാന്‍ ആവശ്യപ്പെട്ടു. അംപയര്‍ക്ക് നേരെ ഓടിയടുക്കുകയും ചെയ്തു. തമ്മില്‍ കൂട്ടിയിടി ഒഴിവാക്കാന്‍ അംപയര്‍ മാറിപ്പോകുകയായിരുന്നു. ഇതാണ് നടപടിക്ക് ആധാരമായ സംഭവം. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com