ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ടി20 പരമ്പര; വില്ല്യംസന്‍, ജാമിസന്‍ എന്നിവരെ ഒഴിവാക്കി ന്യൂസിലന്‍ഡ് 

ഇരുവര്‍ക്കും പകരം ജേക്കബ് ഡഫി, രചിന്‍ രവീന്ദ്ര എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി

ക്രൈസ്റ്റ് ചര്‍ച്ച്: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ന്യൂസിലന്‍ഡ് ടീമില്‍ നിന്നു ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന്‍, പേസര്‍ കെയ്ല്‍ ജാമിസന്‍ എന്നിവരെ ഒഴിവാക്കി. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ ടീമുകള്‍ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് താരങ്ങളെ ഒഴിവാക്കിയത്. 

ഇരുവര്‍ക്കും പകരം ജേക്കബ് ഡഫി, രചിന്‍ രവീന്ദ്ര എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി. കെയ്ന്‍ വില്ല്യംസനു പകരം സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നറാണ് ടീം ക്യാപ്റ്റന്‍. 

ഇടവേളയ്ക്ക് ശേഷം  ഈയടുത്താണ് ബംഗ്ലാദേശ് ടീമിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിലേക്ക് വില്ല്യംസന്‍ തിരിച്ചെത്തിയത്. ഐപിഎല്ലില്‍ പരിക്കേറ്റ് ഏഴ് മാസത്തോളമാണ് 33കാരന്‍ പുറത്തിരുന്നത്. 

ഈ മാസം 27, 29, 31 തീയതികളിലാണ് ബംഗ്ലാദേശിനെതിരായ ടി20 പരമ്പര. ഹോം സീരീസാണ് കിവികള്‍ കളിക്കുന്നത്. 

ടീം: മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), ഫിന്‍ അല്ലന്‍, മാര്‍ക് ചാപ്മാന്‍, ജേക്കബ് ഡഫി, ആദം മില്‍നെ, ഡാരില്‍ മിച്ചല്‍, ജെയിംസ് നീഷം, ഗ്ലെന്‍ ഫിലിപ്‌സ്, രചിന്‍ രവീന്ദ്ര, ബെന്‍ സീര്‍സ്, ടിം സീഫെര്‍ട്, ഇഷ് സോധി, ടിം സൗത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com