തലവേദനയായി ഇമാമിന്റെ ഫോം ഔട്ട്, സ്ലോ ബാറ്റിങ്; മൂന്നാം ടെസ്റ്റിനു 21കാരന്‍ ഓപ്പണര്‍, സയിം അയൂബ് പാക് ടീമില്‍

പരിചയസമ്പന്നനായ ഇമാം ഉള്‍ ഹഖിന്റെ ഫോം ഇല്ലായ്മയും സ്ലോ ബാറ്റിങും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പിന്നാലെയാണ് അഴിച്ചുപണി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഇസ്ലാമബാദ്: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് പോരാട്ടത്തിനുള്ള പാകിസ്ഥാന്‍ ടീമില്‍ പുതുമുഖ ഓപ്പണര്‍. 21കാരനായ സയിം അയൂബിനാണ് നാടാടെ വിളിയെത്തിയത്. ജനുവരി മൂന്ന് മുതലാണ് മൂന്നാം ടെസ്റ്റ് പോരാട്ടം ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഓസ്‌ട്രേലിയ 2-0ത്തിനു ഉറപ്പിച്ചു കഴിഞ്ഞു. വൈറ്റ് വാഷ് ഒഴിവാക്കുകയാണ് പാക് ടീമിന്റെ ലക്ഷ്യം. 

പരിചയസമ്പന്നനായ ഇമാം ഉള്‍ ഹഖിന്റെ ഫോം ഇല്ലായ്മയും സ്ലോ ബാറ്റിങും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പിന്നാലെയാണ് അഴിച്ചുപണി. 

പാകിസ്ഥാനു വേണ്ടി ഈ സീസണില്‍ എട്ട് ടി20 മത്സരങ്ങള്‍ കളിച്ച താരമാണ് അയൂബ്. പാക് ബാറ്റിങ് നിര ഓസീസ് മണ്ണില്‍ വലിയ വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തിലാണ് താരത്തിനു അവസരം നല്‍കുന്നത്. 

കറാച്ചിയില്‍ നിന്നുള്ള താരം ഈ വര്‍ഷമാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയത്. 14 മത്സരങ്ങളും താരം കളിച്ചു. പരിചയ സമ്പത്തു കുറവാണെങ്കിലും സ്‌ട്രോക്കുകള്‍ ഉതിര്‍ക്കാനുള്ള മികവും പോസിറ്റീവ് മനോഭാവവും താരത്തിനു പ്ലസ് പോയിന്റായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com