എംബാപ്പെയുമായി ഒരു പ്രശ്‌നവുമില്ല;അടുത്ത ലോകപ്പ് കളിക്കുമോ എന്ന് സംശയം; കോച്ച് സ്‌കലോനി തന്നെ; ലയണല്‍ മെസി

മെസിയുടെ 39ാം വയസില്‍ അമേരിക്ക, കാനഡ, മെക്‌സികോ എന്നീ രാജ്യങ്ങളിലാണ് ലോകകപ്പ് നടക്കുക.
ലോകകപ്പ് ട്രോഫിയുമായി മെസി/ എഎഫ്പി
ലോകകപ്പ് ട്രോഫിയുമായി മെസി/ എഎഫ്പി

ബ്യൂണസ് അയേഴ്‌സ്: 2026 ലോകകപ്പില്‍ അര്‍ജന്റീനയക്കായി കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് ലയണല്‍ മെസി. എന്നാല്‍ അര്‍ജന്റീനയെ പരിശീലിപ്പിക്കാനായി സ്‌കലോനി തന്നെ തുടരണമെന്നും മെസി പറഞ്ഞു. 

35കാരനായ മെസി ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് കിരീടം നേടി കൊടുത്തിരുന്നു. മെസിയുടെ 39ാം വയസില്‍ അമേരിക്ക, കാനഡ, മെക്‌സികോ എന്നീ രാജ്യങ്ങളിലാണ് ലോകകപ്പ് നടക്കുക. തന്റെ പ്രായം അടുത്ത ലോകകപ്പില്‍ കളിക്കാന്‍ പ്രായം അനുവദിക്കുമോ എന്ന കാര്യത്തില്‍ മെസി സംശയം പ്രകടപ്പിക്കുയും ചെയ്തു. 

തനിക്ക് ഫുട്്‌ബോള്‍ കളിക്കുന്നത് ഏറെ ഇഷ്ടമാണ്. അത് താന്‍ ആസ്വദിക്കുകയും ചെയ്യുന്നു. തന്റെ ഫിറ്റ്‌നസ് തുടരുന്നിടത്തോളം കാലം കളിക്കുകയും ആസ്വദിക്കുകയും ചെയ്യും മെസി പറഞ്ഞു. 2026ലെ ലോകകപ്പിലേക്ക് ഏറെ ദൈര്‍ഘ്യമുണ്ടെന്ന് തോന്നുന്നതായും മെസി പറഞ്ഞു. സ്‌കലോനി കോച്ചായി തുടരുന്നത് സംബന്ധിച്ച് അര്‍ജന്റീന സോക്കര്‍ ഫെഡറേഷനുമായി ചര്‍ച്ചകള്‍ തുടരുന്നുണ്ട്. അദ്ദേഹം പരീശിലകനായി തുടരണമെന്നും മെസി പറഞ്ഞു.

ഫ്രാന്‍സിനെ തോല്‍പ്പിച്ചതിന് പിന്നാലെ പിഎസ്ജി ക്ലബിലേക്കുള്ള മടക്കത്തെ കുറിച്ച് ചോദിച്ചപ്പോള്‍, ഇതേക്കുറിച്ച് സഹതാരം എംബാപ്പെയുമായി സംസാരിച്ചിട്ടില്ലെന്ന് മെസി പരറഞ്ഞു. 2014ല്‍ ലോകകപ്പ് ഫൈനലില്‍ ജര്‍മനിയോട് തോറ്റതിന് ശേഷമുള്ള സ്വന്തം അനുഭവം മെസി പറഞ്ഞു. ലോകപ്പ് ഫൈനലിലെ തോല്‍വിയെ കുറിച്ച് സംസാരിക്കാന്‍ താന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. കിലിയന്‍ എംബാപ്പെയുമായി യാതൊരു പ്രശ്‌നവുമില്ലെന്ന് മെസി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com