ദീപ്തി ശര്‍മയ്ക്കായി ടീമുകള്‍; രണ്ട് കോടി 60 ലക്ഷം രൂപയ്ക്ക് യുപി വാരിയേഴ്‌സ് സ്വന്തമാക്കി

ഗുജറാത്ത് ജയ്ന്റ്‌സ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ താരത്തിനായി കിണഞ്ഞു ശ്രമിച്ചു
ദീപ്തി ശർമ/ എഎഫ്പി
ദീപ്തി ശർമ/ എഎഫ്പി

മുംബൈ: പ്രഥമ വനിതാ ഐപിഎല്‍ പോരാട്ടത്തിനുള്ള താര ലേലത്തില്‍ ദീപ്തി ശര്‍മയ്ക്കായി കടുത്ത ലേലം വിളി. രണ്ട് കോടി 60 ലക്ഷം രൂപയ്ക്ക് താരത്തെ യുപി വാരിയേഴ്‌സ് ടീമിലെത്തിച്ചു.

ഗുജറാത്ത് ജയ്ന്റ്‌സ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ താരത്തിനായി കിണഞ്ഞു ശ്രമിച്ചു. രണ്ട് കോടി വരെ മുംബൈ ഇന്ത്യന്‍സ് ലേലം വിളിച്ചു. എന്നാല്‍ രണ്ട് കോടി 60 ലക്ഷത്തില്‍ യുപി ദീപ്തിയെ സ്വന്തം പാളയത്തിലെത്തിച്ചു. 

ഇന്ത്യന്‍ പേസര്‍ രേണുക സിങിനെ ആര്‍സിബി സ്വന്തമാക്കി. താരത്തെ ഒരു കോടി 50 ലക്ഷത്തിനാണ് ആര്‍സിബി വിളിച്ചെടുത്തത്.

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ നാറ്റ് സീവറിനെ മുംബൈ സ്വന്തമാക്കി. മൂന്ന് കോടി 20 ലക്ഷം രൂപയ്ക്കാണ് താരത്തെ മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ചത്.

ആറ് മാര്‍ക്വീ താരങ്ങളുടെ ആദ്യ ഘട്ട പട്ടികയില്‍ നിന്നാണ് താരങ്ങളെ തിരഞ്ഞെടുത്തത്. രണ്ടാം മാര്‍ക്വീ പട്ടികയില്‍ നിന്നാണ് ദീപ്തിയും രേണുകയും ടീമിലെത്തിയത്. 

ആദ്യ ഘട്ടത്തില്‍ ഇന്ത്യന്‍ താരങ്ങളായ സ്മൃതി മന്ധാന, രണ്ടാമതായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരെയാണ് ടീമുകള്‍ സ്വന്തമാക്കിയത്. സ്മൃതിയെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഹര്‍മന്‍പ്രീതിനെ മുംബൈ ഇന്ത്യന്‍സും സ്വന്തമാക്കി. സ്മൃതിയെ മൂന്ന് കോട് 40 ലക്ഷം രൂപയ്ക്കാണ് ആര്‍സിബി സ്വന്തമാക്കിയത്. ഹര്‍മന്‍പ്രീതിനെ ഒരു കോടി 80 ലക്ഷം രൂപയ്ക്കാണ് മുംബൈ കൂടാരത്തിലെത്തിച്ചത്. 

ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ആഷ് ഗാര്‍ഡ്‌നറാണ് മൂന്നാമതായി ലേലം ചെയ്യപ്പെട്ടത്. താരത്തെ ഗുജറാത്ത് ജയ്ന്റ്‌സ് മൂന്ന് കോടി 20 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി. 

ഓസ്‌ട്രേലിയയുടെ മറ്റൊരു ഓള്‍റൗണ്ടര്‍ എലിസ് പെറിയെയും ആര്‍സിബി കൂടാരത്തിലെത്തിച്ചു. ഒരു കോടി 70 ലക്ഷം രൂപയ്ക്കാണ് പെറിയെ ആര്‍സിബി സ്വന്തമാക്കിയത്. 

ഇംഗ്ലണ്ട് സ്പിന്നര്‍ സോഫി എക്ലസ്റ്റോണിനെ യുപി വാരിയേഴ്‌സ് വിളിച്ചെടുത്തു. ഒരു കോടി 80 ലക്ഷം രൂപയ്ക്കാണ് താരത്തെ യുപി ടീമിലെത്തിച്ചത്.

ആറാമതായി ലേലത്തിനെത്തിയത് ന്യൂസിലന്‍ഡ് താരം സോഫി ഡിവൈനാണ്. താരത്തെ 50 ലക്ഷത്തിന് ആര്‍സിബി തന്നെ പാളയത്തിലെത്തിച്ചു. 

ആറ് മാര്‍ക്വീ താരങ്ങളാണ് ആദ്യ ഘട്ടത്തില്‍ ലേലത്തില്‍ വന്നത്. ഡല്‍ഹി ക്യാപിറ്റല്‍സ് മാത്രം ആറ് പേരില്‍ ഒരാളെയും ടീമിലെടുത്തില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com