ഉനദ്കടിന്റെ കരുത്തില്‍ കിരീടം; രഞ്ജി ട്രോഫി സൗരാഷ്ട്രയ്ക്ക്

ഒന്നാം ഇന്നിങ്‌സില്‍ 174 ന് ബംഗാളിനെ ഒതുക്കിയ സൗരാഷ്ട്ര ആദ്യ ഇന്നിങ്‌സില്‍ 404 സ്‌കോര്‍ ചെയ്തപ്പോഴെ കളിയുടെ ഗതി നിര്‍ണയിക്കപ്പെട്ടു
രഞ്ജി കിരീടവുമായി ഉനദ്കടും സഹ താരങ്ങളും/ പിടിഐ
രഞ്ജി കിരീടവുമായി ഉനദ്കടും സഹ താരങ്ങളും/ പിടിഐ

കൊല്‍ക്കത്ത: രഞ്ജി ട്രോഫി കിരീടം സൗരാഷ്ട്രയ്ക്ക്. ഫൈനലില്‍ ബംഗാളിനെ ഒന്‍പത് വിക്കറ്റിന് വീഴ്ത്തിയാണ് സൗരാഷ്ട്ര കിരീടം സ്വന്തമാക്കിയത്. സൗരാഷ്ട്രയുടെ രണ്ടാം രഞ്ജി കിരീട നേട്ടമാണിത്. 

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമുലണ്ടായിരുന്ന ക്യാപ്റ്റന്‍ ജയദേവ് ഉനദ്കട് രണ്ടിന്നിങ്‌സുലമായി ഒന്‍പത് വിക്കറ്റുകള്‍ വീഴ്ത്തി ടീമിനെ കിരീട നേട്ടത്തിലേക്ക് നയിച്ചു. ഉനദ്കടാണ് കളിയിലെ താരം. 

ഒന്നാം ഇന്നിങ്‌സില്‍ 174 ന് ബംഗാളിനെ ഒതുക്കിയ സൗരാഷ്ട്ര ആദ്യ ഇന്നിങ്‌സില്‍ 404 സ്‌കോര്‍ ചെയ്തപ്പോഴെ കളിയുടെ ഗതി നിര്‍ണയിക്കപ്പെട്ടു. രണ്ടാം ഇന്നിങ്‌സില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ബംഗാളിന് പക്ഷേ 241 റണ്‍സ് ബോര്‍ഡില്‍ ചേര്‍ക്കാനെ സാധിച്ചുള്ളു.  വിജയലക്ഷ്യമായ 12 റണ്‍സ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 14 റണ്‍സെടുത്ത് സൗരാഷ്ട്ര സ്വന്തമാക്കി. 

ഹര്‍വിക് ദേശായ് നാല് റണ്ണുമായും വിശ്വരാജ് ജഡേജ പത്ത് റണ്‍സുമായി പുറത്താകാതെ നിന്നു. റണ്ണെടുക്കാതെ ഗോള്‍ഡന്‍ ഡക്കായ ജയ് ഗോസിലിന്റെ വിക്കറ്റാണ് സൗരാഷ്ട്രയ്ക്ക് നഷ്ടമായത്. 

നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ആറും രണ്ടാം ഇന്നിങ്‌സില്‍ മൂന്നും വിക്കറ്റുകളാണ് ഉനദ്കട് സ്വന്തമാക്കിയത്. ആറ് വിക്കറ്റ് വീഴ്ത്തിയ ചേതന്‍ സക്കരിയ രണ്ടാം ഇന്നിങ്‌സില്‍ ഉനദ്കടിന് മികച്ച പിന്തുണ നല്‍കി.

ഈ സീസണില്‍ മികച്ച ഫോമിലാണ് ഉനദ്കടും സൗരാഷ്ട്രയും. നേരത്തെ അവര്‍ വിജയ് ഹസാരെ ട്രോഫിയും നേടിയിരുന്നു. ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്താന്‍ ഉനദ്കടിനെ സഹായിച്ചതും ഈ ഫോമായിരുന്നു. 

201920 സീസണിലാണ് സൗരാഷ്ട്ര ആദ്യമായി രഞ്ജിയില്‍ കിരീടം നേടിയത്. അന്നും ബംഗാളിനെയാണ് അവര്‍ ഫൈനലില്‍ തോല്‍പിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com