ലണ്ടൻ: തന്റെ പങ്കാളി ഗർഭിണിയായെന്ന സന്തോഷ വാർത്ത പങ്കിട്ട് മുൻ ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരം സാറാ ടെയ്ലർ. പങ്കാളിയായ ഡയാന കുഞ്ഞിന് ജന്മം നൽകാൻ പോകുകയാണെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് അവർ വെളിപ്പെടുത്തിയത്.
2022ലാണ് ഇരുവരും ഡേറ്റിങ് ആരംഭിച്ചത്. ഐവിഎഫ് വഴി അജ്ഞാതനായ ഡോണറിൽ നിന്നാണ് പങ്കാളി ഗർഭിണിയായതെന്നും സാറ വെളിപ്പെടുത്തി.
‘അമ്മയാകുക എന്നത് എന്റെ പങ്കാളിയുടെ സ്വപ്നമാണ്. യാത്ര അത്ര എളുപ്പമായിരുന്നില്ല. പക്ഷേ ഡയാന ഒരിക്കലും ആഗ്രഹം ഉപേക്ഷിച്ചില്ല. അവൾ ഏറ്റവും മികച്ച അമ്മയായിരിക്കുമെന്ന് എനിക്കറിയാം. അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ഇപ്പോൾ 19 ആഴ്ചകൾ പിന്നിട്ടു. ജീവിതത്തിൽ മാറ്റങ്ങൾ വന്നു‘- അവർ കുറിച്ചു.
ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ ബാറ്ററായിരുന്ന സാറ 2019ൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വിരമിക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി 226 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. 2009, 2017 ഏകദിന ലോകകപ്പുകളും 2009 ടി20 ലോകകപ്പും നേടിയ ഇംഗ്ലീഷ് ടീമിൽ അംഗമായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ