പോള്‍ വാള്‍ട്ടില്‍ പുതിയ ലോക റെക്കോര്‍ഡ്; ആറാം വട്ടവും തിരുത്തി ഡുപ്ലാന്റിസ് (വീഡിയോ)

6.22 മീറ്റര്‍ ഉയരം താണ്ടിയാണ് താരത്തിന്റെ പുതിയ നേട്ടം. കഴിഞ്ഞ വര്‍ഷം ഓറിഗോണില്‍ നടന്ന ഔട്ട് ഡോര്‍ പോരാട്ടത്തില്‍ സ്ഥാപിച്ച 6.21 മീറ്ററിന്റെ റെക്കോര്‍ഡാണ് താരം പുതുക്കിയത്
അര്‍മാന്‍ഡ് ഡുപ്ലാന്റിസ്/ ട്വിറ്റർ
അര്‍മാന്‍ഡ് ഡുപ്ലാന്റിസ്/ ട്വിറ്റർ

പാരിസ്: പോള്‍ വാള്‍ട്ടില്‍ പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ച് സ്വീഡന്റെ യുവ താരവും നിലവിലെ ഒളിംപിക് ചാമ്പ്യനുമായ അര്‍മാന്‍ഡ് ഡുപ്ലാന്റിസ്. ഫ്രാന്‍സില്‍ നടന്ന ഇന്‍ഡോര്‍ മീറ്റിലാണ് താരം തന്റെ റെക്കോര്‍ഡ് തിരുത്തിയത്. 23കാരനായ താരം ഇത് ആറാം തവണയാണ് സ്വന്തം റെക്കോര്‍ഡ് തിരുത്തുന്നത്. 

6.22 മീറ്റര്‍ ഉയരം താണ്ടിയാണ് താരത്തിന്റെ പുതിയ നേട്ടം. കഴിഞ്ഞ വര്‍ഷം ഓറിഗോണില്‍ നടന്ന ഔട്ട് ഡോര്‍ പോരാട്ടത്തില്‍ സ്ഥാപിച്ച 6.21 മീറ്ററിന്റെ റെക്കോര്‍ഡാണ് താരം പുതുക്കിയത്. 

തന്റെ മൂന്നാം ശ്രമത്തിലാണ് താരത്തിന്റെ റെക്കോര്‍ഡ് തിരുത്തിയ പ്രകടനം. ആദ്യ ശ്രമത്തില്‍ 5.71 ഉയരമാണ് താരം താണ്ടിയത്. 5.81 മീറ്ററാണ് വിജയിക്കാന്‍ വേണ്ടിയിരുന്നത്. താരം രണ്ടാം ശ്രമത്തില്‍ 5.91 താണ്ടി സ്വര്‍ണം ഉറപ്പിച്ചു. 

പിന്നീട് റെക്കോര്‍ഡ് തിരുത്താനുള്ള ശ്രമമായിരുന്നു. ബാര്‍ ഉയര്‍ത്തിയപ്പോള്‍ ആദ്യ ശ്രമത്തില്‍ തന്നെ താരം 6.01 മീറ്റര്‍ താണ്ടി. 

2020ലാണ് താരം ആദ്യമായി റെക്കോര്‍ഡ് തിരുത്തുന്നത്. അന്ന് 2014ല്‍ ലെവില്ലെനിസ് സ്ഥാപിച്ച 6.16 മീറ്ററിന്റെ ഉയരം 6.17 മീറ്ററാക്കിയാണ് താരം തിരുത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com