എന്തൊരു തോൽവിയാണ് ചെൽസി! ലണ്ടൻ ഡെർബിയിലും വീണു

ആദ്യ പകുതിയിൽ ​ഗോൾരഹിതമായിരുന്നു പോരാട്ടം. എന്നാൽ രണ്ടാം പകുതി തുടങ്ങിയതിന് പിന്നാലെ ടോട്ടനം ലീഡെടുത്തു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടൻ: തോൽവിയിൽ നിന്ന് രക്ഷപ്പെടാൻ കഴിയാതെ വീണ്ടും ചെൽസി. ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ഇത്തവണ അവർ ടോട്ടനം ഹോട്സ്പറിന് മുന്നിലാണ് വീണത്. മറുപടിയില്ലാത്ത രണ്ട് ​ഗോളുകൾക്കാണ് തോൽവി. ലണ്ടൻ ഡർബിയിലും മികവിലേക്ക് എത്തുന്നതിന്റെ ഒരു ലക്ഷണവും ചെൽസി കാണിച്ചില്ല. ഒലിവർ സ്കിപ്പ്, ഹാരി കെയ്ൻ എന്നിവരാണ് ടോട്ടനത്തിനായി ​ഗോളുകൾ വലയിലാക്കിയത്. 

ആദ്യ പകുതിയിൽ ​ഗോൾരഹിതമായിരുന്നു പോരാട്ടം. എന്നാൽ രണ്ടാം പകുതി തുടങ്ങിയതിന് പിന്നാലെ ടോട്ടനം ലീഡെടുത്തു. കളി അവസാന ഘട്ടത്തിലേക്ക് കടന്നതിന് പിന്നാലെ രണ്ടാം ​ഗോളും അടിച്ച് അവർ നില ഭദ്രമാക്കി. 

വിസ്മയിപ്പിക്കുന്ന ​ഗോളിലൂടെയാണ് ഒലിവർ സ്കിപ്പ് ടോട്ടനത്തിന് ലീഡ് സമ്മാനിച്ചത്. താരത്തിന്റെ ലോങ് റേഞ്ച് ഷോട്ട് ​ഗോൾ കീപ്പർ കെപ അരിലബല​ഗയെ നിസഹായനാക്കി വലയിലായി. ​ഗോൾ വഴങ്ങിയതിന് ശേഷം ചെൽസി സമനിലയ്ക്കാടി കിണഞ്ഞു ശ്രമിച്ചു. എന്നാൽ അതൊന്നും വിജയിച്ചില്ല. 

81ാം മിനിറ്റിൽ ഹാരി കെയ്ൻ രണ്ടാം ​ഗോളും വലയിലാക്കി. കോർണറിൽ നിന്നുള്ള പന്താണ് കെയ്ൻ വലയിലിട്ടത്. ​ഈ​ ​ഗോളിലൂടെ ടോട്ടനം ജയം ഉറപ്പിച്ചു. ഇന്നത്തേതടക്കം കഴിഞ്ഞ ആറ് മത്സരങ്ങളിൽ നിന്ന് ചെൽസി ഒരു ​ഗോൾ മാത്രമാണ് എതിരാളിയുടെ വലയിൽ നിക്ഷേപിച്ചത്. 

ടേബിളിൽ 25 മത്സരങ്ങളിൽ നിന്ന് 45 പോയിന്റുമായി ടോട്ടനം നാലാം സ്ഥാനത്ത് തുടരുന്നു. അവസാന 11 മത്സരങ്ങളിൽ ഒരു ജയം മാത്രമുള്ള ചെൽസി 31 പോയിന്റുമായി പത്താം സ്ഥാനത്ത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com