വനിതാ ഐപിഎല്‍; ഗുജറാത്ത് ജയ്ന്റ്സിനെ ബെത്ത് മൂണി നയിക്കും; സ്‌നേഹ് റാണ വൈസ് ക്യാപ്റ്റന്‍

വനിതാ ക്രിക്കറ്റിലെ എണ്ണപ്പെട്ട ബാറ്ററായി പരിഗണിക്കപ്പെടുന്ന താരമാണ് മൂണി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

അഹമ്മദാബാദ്: മാര്‍ച്ച് നാല് മുതല്‍ ആരംഭിക്കുന്ന പ്രഥമ വനിതാ ഐപിഎല്‍ പോരാട്ടത്തില്‍ ഗുജറാത്ത് ജയ്ന്റ്‌സിനെ ഓസ്‌ട്രേലിയന്‍ താരം ബെത്ത് മൂണി നയിക്കും. ഇന്ത്യന്‍ താരം സ്‌നേഹ് റാണയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. 

വനിതാ ക്രിക്കറ്റിലെ എണ്ണപ്പെട്ട ബാറ്ററായി പരിഗണിക്കപ്പെടുന്ന താരമാണ് മൂണി. ആറാം വട്ടവും ഓസ്‌ട്രേലിയ ടി20 ലോക കിരീടം ഉയര്‍ത്തിയപ്പോള്‍ ഫൈനലില്‍ ഒറ്റയാള്‍ പോരാട്ടത്തിലൂടെ ടീമിനെ തോളിലേറ്റിയത് മൂണിയാണ്. ഫൈനലില്‍ താരം 53 പന്തില്‍ 74 റണ്‍സുമായി പുറത്താകാതെ നിന്നു. ഫൈനലിലെ മാന്‍ ഓഫ് ദി മാച്ചും ബെത്ത് മൂണിയായിരുന്നു. 

വനിതാ ഐപിഎല്‍ എന്ന ചരിത്ര പോരാട്ടത്തില്‍ ഗുജറാത്ത് ജയ്ന്റ്‌സിനെ നയിക്കാന്‍ തിരഞ്ഞെടുത്തതില്‍ അതിയായ സന്തോഷമുണ്ടെന്ന് മൂണി പ്രഖ്യാപനത്തോട് പ്രതികരിച്ചു. സ്‌നേഹ് റാണ വൈസ് ക്യാപ്റ്റനായി വരുന്നതും മിതാലി രാജ് അടക്കമുള്ളവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതും മനോഹരമായ അനുഭവമായിരിക്കുമെന്നും അവര്‍ വ്യക്തമാക്കി. 

ഗുജറാത്ത് ജയ്ന്റ്‌സ് ടീം: ബെത്ത് മൂണി (ക്യാപ്റ്റന്‍), സ്‌നേഹ് റാണ (വൈസ് ക്യാപ്റ്റന്‍), അഷ്‌ലി ഗാര്‍ഡ്‌നര്‍, സോഫിയ ഡംക്‌ലി, അന്നബെല്‍ സതര്‍ലാന്‍ഡ്, ഹര്‍ലീന്‍ ഡിയോള്‍, ഡിയേന്‍ഡ്ര ഡോച്ചിന്‍, എസ് മേഘ്‌ന, ജോര്‍ജിയ വരേം, മന്‍സി ജോഷി, ദയാളന്‍ ഹേമലത, മോണിക്ക പട്ടേല്‍, തനുജ കന്‍വാര്‍, സുഷ്മ വര്‍മ, ഹര്‍ലി ഗാല, അശ്വനി കുമാര്‍, പരുണിക സിസോദിയ, ഷബ്മന്‍ ഷകില്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com