ഇന്ത്യക്ക് ആശ്വാസം, ബുമ്ര തിരിച്ചെത്തി, ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര കളിക്കും 

ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ ഏകദിന ടീമില്‍ ഇടം നേടി സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ ഏകദിന ടീമില്‍ ഇടം നേടി സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര. പരിക്കിനെ തുടര്‍ന്ന് 2022 സെപ്തംബര്‍ മുതല്‍ ബുമ്ര ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. 

ശ്രീലങ്കക്കെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പര ജനുവരി 10ന് ആരംഭിക്കും. അര്‍ഷ്ദീപ്, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക് എന്നിവരാണ് ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ ടീമില്‍ ബുമ്രയെ കൂടാതെ ഇടം നേടിയ പേസര്‍മാര്‍.

പരിക്കിനെ തുടര്‍ന്ന് ഓസ്‌ട്രേലിയ വേദിയായ ട്വന്റി20 ലോകകപ്പും ബുമ്രയ്ക്ക് നഷ്ടമായിരുന്നു. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നടത്തിയ പരിശീലനത്തില്‍ നിന്ന് ബുമ്ര ഫിറ്റ്‌നസ് വീണ്ടെടുത്തതായി എന്‍സിഎ തലവന്‍ വിവിഎസ് ലക്ഷ്മണ്‍ റിപ്പോര്‍ട്ട് നല്‍കി. 

10 ഏകദിനങ്ങളാണ് ബുമ്ര ഇതുവരെ ശ്രീലങ്കക്കെതിരെ കളിച്ചിട്ടുള്ളത്. വീഴ്ത്തിയത് 22 വിക്കറ്റും. ഇക്കണോമി റേറ്റ് 4.21. ഒരു വട്ടം ശ്രീലങ്കക്കെതിരെ അഞ്ച് വിക്കറ്റ് നേട്ടത്തിലേക്കും ബുമ്ര എത്തി. ജനുവരി 10, ജനുവരി 12, ജനുവരി 15 തിയതികളിലായാണ് ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പര.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com