'64 വര്‍ഷത്തിന് ശേഷം വെയില്‍സിന് ലോകകപ്പ് യോഗ്യത നേടി കൊടുത്തു'; ഗരത് ബെയില്‍ വിരമിച്ചു

വെയില്‍സ് താരം ഗരത് ബെയില്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു
ഗരത് ബെയില്‍, ഫോട്ടോ/ എപി
ഗരത് ബെയില്‍, ഫോട്ടോ/ എപി

കാര്‍ഡിഫ്: വെയില്‍സ് താരം ഗരത് ബെയില്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. വെയില്‍സിനായി 111 രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് 41 ഗോളുകള്‍ നേടിയിട്ടുണ്ട്. 33-ാം വയസിലാണ് വിരമിക്കല്‍ പ്രഖ്യാപനം.

ഖത്തറില്‍ നടന്ന ലോകകപ്പില്‍ വെയില്‍സ് യോഗ്യത നേടിയിരുന്നു. 64 വര്‍ഷത്തിന് ശേഷം ലോകകപ്പില്‍ വെയില്‍സിന് യോഗ്യത നേടി കൊടുക്കുന്നതില്‍ നിര്‍ണായക പങ്കാണ് ഗരത് ബെയില്‍ വഹിച്ചത്. വിംഗര്‍ പോസിഷനിലാണ് അദ്ദേഹം പതിവായി കളിച്ചിരുന്നത്. ലോകകപ്പില്‍ കരുത്തരായ ഇംഗ്ലണ്ട് അടങ്ങുന്ന ഗ്രൂപ്പ് മത്സരങ്ങളില്‍ തന്നെ വെയില്‍സ് പുറത്തായെങ്കിലും അമേരിക്കയെ 1-1ന് സമനിലയില്‍ തളയ്ക്കാന്‍ കഴിഞ്ഞത് വെയില്‍സിന് ഭാവിയില്‍ പ്രതീക്ഷ നല്‍കുന്നതാണ്. 

രാജ്യാന്തര ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് പുറമേ ക്ലബ് മത്സരങ്ങളില്‍ നിന്നും വിട പറയുന്നതായി ഗരത് ബെയില്‍ അറിയിച്ചു. ഏറെ ആലോചിച്ച ശേഷമാണ് തീരുമാനമെന്നും ഗരത് ബെയില്‍ വ്യക്തമാക്കി. 17 വര്‍ഷമാണ് ഫുട്‌ബോള്‍ രംഗത്ത് അദ്ദേഹം സജീവമായി  കളിച്ചത്. സൗതാംപ്ടണ്‍, ടോട്ടന്‍ഹാം, റിയല്‍ മാഡ്രിഡ് തുടങ്ങിയ ക്ലബുകളിലാണ് കളിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com