തകർന്നടിഞ്ഞ് ബാറ്റിങ് നിര; ട്വന്റി 20യിൽ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യക്ക് തോൽവി 

ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ന്യൂസീലൻഡ് 1-0ത്തിന് മുന്നിലെത്തി
ന്യൂസിലാന്‍ഡിനെതിരെ ബാറ്റ് ചെയ്യുന്ന വാഷിങ്ടൺ സുന്ദർ/ ചിത്രം: പിടിഐ
ന്യൂസിലാന്‍ഡിനെതിരെ ബാറ്റ് ചെയ്യുന്ന വാഷിങ്ടൺ സുന്ദർ/ ചിത്രം: പിടിഐ

റാഞ്ചി: ട്വന്റി 20 പരമ്പരയിലെ ന്യൂസിലാന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തോൽവി. കിവീസ് ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ലക്ഷ്യത്തിന് 21 റൺസ് അകലെ പരാജയം സമ്മതിച്ചു. ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുക്കാനേ സാധിച്ചുള്ളൂ. ആദ്യ ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ന്യൂസീലൻഡ് 1-0ത്തിന് മുന്നിലെത്തി. 

തുറക്കം മുതൽ പതറിയ ഇന്ത്യൻ ബാറ്റിങ് നിര തകർന്നടിയുകയായിരുന്നു. കളി തുടങ്ങി രണ്ടാം ഓവറിൽ തന്നെ ഇഷാൻ കിഷനെ (4) മടക്കി ബ്രെയ്‌സ്‌വെൽസ് തുടക്കം കുറിച്ചു. മൂന്നാം ഓവറിൽ രാഹുൽ ത്രിപാഠിയെ ജേക്കബ് ഡുഫി പുറത്താക്കി. നാലാം ഔഓവറിൽ ശുഭ്മാൻ ഗില്ലും (7) പുറത്തായതോടെ 15 റൺസിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് ദയനീയ സ്ഥിതിയിലായി ഇന്ത്യ. 

നാലാം വിക്കറ്റിൽ ഒന്നിച്ച സൂര്യകുമാർ യാദവ് - ഹാർദിക് പാണ്ഡ്യ സഖ്യം ഇന്ത്യയ്ക്ക് പ്രതീക്ഷ സമ്മാനിച്ചെങ്കിലും 12-ാം ഓവറിൽ സൂര്യകുമാർ യാദവ് പുറത്തായി. സൂര്യ 34 പന്തിൽ നിന്ന് രണ്ട് സിക്‌സും ആറ് ഫോറുമടക്കം 47 റൺസെടുത്തു. തൊട്ടടുത്ത ഓവറിൽ ഹാർദിക്കും പുറത്തായി. 20 പന്തിൽ 21 റൺസാണ് ഹാർദിക്ക് അടിച്ചത്. അർദ്ധസെഞ്ചുറി തികച്ച വാഷിങ്ടൺ സുന്ദറാണ് ഇന്ത്യൻനിരയിലെ ടോപ് സ്‌കോറർ. 28 പന്തിൽ നിന്ന് മൂന്ന് സിക്‌സും അഞ്ച് ഫോറുമടക്കമാണ് സുന്ദർ 50 റൺസെടുത്തത്. ദീപക് ഹൂഡ (10), ശിവം മാവി (2), കുൽദീപ് യാദവ് (0) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രകടനം. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തിരുന്നു.ഡെവോണ്‍ കോണ്‍വേയും ഡാരില്‍ മിച്ചലും അര്‍ധ സെഞ്ച്വറി നേടി. പുറത്താകാതെ 59 റണ്‍സ് നേടിയ മിച്ചലാണ് ടോപ്‌സ്‌കോറര്‍. 5 സിക്‌സും മൂന്ന് ഫോറും അടങ്ങുന്നതാണ് മിച്ചലിന്റെ ഇന്നിങ്‌സ്.35 പന്തില്‍ നിന്ന് 7 ഫോറും ഒരു സിക്‌സും ഉള്‍പ്പടെ കോണ്‍വേ 52 റണ്‍സ് അടിച്ചു. ഫിലന്‍ അലന്‍ 35 റണ്‍സ് നേടി. റണ്‍സ് ഒന്നും എടുക്കാതെ മാര്‍ക്ക് ചാപ് മാന്‍ പുറത്തായി. ഗ്ലെന്‍ ഫിലിപ്‌സ് (17) മൈക്കല്‍ ബ്രേസ് വെല്‍ (1) മിച്ചല്‍ സാന്റനര്‍ (7) റണ്‍സ് നേടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com