മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസിന്റെ ഫൈനലിലേക്ക് മുന്നേറാൻ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ- സാനിയ മിർസ സഖ്യത്തിന് സാധിച്ചിരുന്നു. എന്നാൽ ഫൈനലിൽ ബ്രസീലിന്റെ ലൂയിസ സ്റ്റെഫാനി- റാഫേൽ മറ്റോസ് സഖ്യത്തോട് ബൊപ്പണ്ണ- സാനിയ സഖ്യം പരാജയപ്പെട്ടു.
ഫൈനൽ മത്സരം കാണാനായി ബൊപ്പണ്ണയുടെ കുടുംബവും ഗാലറിയിലുണ്ടായിരുന്നു. ഇപ്പോൾ താരത്തിന്റെ ഭാര്യ സുപ്രിയ അന്നയ്യയുടെ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയത്. മക്കളോടൊപ്പമാണ് സുപ്രിയ മെൽബണില്‍ രോഹൻ ബൊപ്പണ്ണയുടെ മത്സരം കാണാനെത്തിയത്.
’ഏറ്റവും സുന്ദരിയായ സ്ത്രീ’- എന്നാണ് ആരാധകരിലൊരാൾ ചിത്രം പങ്കുവച്ച് ട്വീറ്റ് ചെയ്തത്. സംഭവം ശ്രദ്ധയിൽപെട്ട രോഹൻ ബൊപ്പണ്ണ ‘ഞാൻ ഇതിനോടു യോജിക്കുന്നു’- എന്ന് മറുപടി കുറിപ്പിട്ടതോടെയാണ് ചിത്രങ്ങൾ വൈറലായത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ