ഗാല്‍റ്റിയര്‍ പുറത്ത്; ലൂയീസ് എൻ‌റിക്വെ പിഎസ്ജി പരിശീലകന്‍

ബാഴ്‌സലോണയ്‌ക്കൊപ്പം ആദ്യ സീസണില്‍ തന്നെ ട്രെബിള്‍ കിരീടങ്ങള്‍ നേടാന്‍ എന്റിക്വെയ്ക്ക് സാധിച്ചിരുന്നു. പിന്നീട് സ്‌പെയിനിനെ യൂറോ കപ്പിന്റെ സെമിയിലേക്കും കടത്തി
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍

പാരിസ്: മുന്‍ ബാഴ്‌സലോണ, സ്‌പെയിന്‍ പരിശീലകന്‍ ലൂയീസ്എൻ‌റിക്വെ പാരിസ് സെന്റ് ജെര്‍മെയ്ന്‍ (പിഎസ്ജി) പരിശീലകന്‍. രണ്ട് വര്‍ഷത്തെ കരാറിലാണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്. ക്രിസ്റ്റഫ് ഗാല്‍റ്റിയറെ പുറത്താക്കിയാണ് മുന്‍ ബാഴ്‌സ കോച്ചിന്റെ നിയമനം. 

ബാഴ്‌സലോണയ്‌ക്കൊപ്പം ആദ്യ സീസണില്‍ തന്നെ ട്രെബിള്‍ കിരീടങ്ങള്‍ നേടാന്‍ എൻ‌റിക്വെയ്ക്ക് സാധിച്ചിരുന്നു. പിന്നീട് സ്‌പെയിനിനെ യൂറോ കപ്പിന്റെ സെമിയിലേക്കും കടത്തി. എന്നാല്‍ ഖത്തര്‍ ലോകകപ്പില്‍ സ്‌പെയിനിന്റെ പ്രകടനം മോശമായതോടെ അദ്ദേഹം സ്ഥാനം ഒഴിഞ്ഞു. പിന്നീട് മറ്റൊരു ടീമിനേയും പരിശീലിപ്പിച്ചിരുന്നില്ല. പിന്നാലെയാണ് അദ്ദേഹം പിഎസ്ജിയിലേക്ക് എത്തുന്നത്. 

വംശീയ അധിക്ഷേപ കേസില്‍ ഗാല്‍റ്റിയറെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നിലവില്‍ കേസുമായി ബന്ധപ്പെട്ട് ക്രിമിനല്‍ നടപടികള്‍ നേരിടുകയാണ് ഗാല്‍റ്റിയര്‍. അദ്ദേഹം നീസിന്റെ പരിശീലകനയിരുന്നപ്പോഴാണ് കേസിലേക്ക് നയിച്ച സംഭവങ്ങള്‍. 

ചാമ്പ്യന്‍സ് ലീഗിലെ മുന്നേറാന്‍ സാധിക്കാത്തതും സൂപ്പര്‍ താരങ്ങളെ നിയന്ത്രിക്കാന്‍ കഴിയാത്തതുമാണ് ഗാല്‍റ്റിയര്‍ക്ക് തിരിച്ചടിയായി മാറിയത്. ഒരു സീസണ്‍ മാത്രം പരിശീലകനായാണ് ഗാല്‍റ്റിയര്‍ പുറത്തു പോകുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com