ചേതേശ്വര്‍ പൂജാര/ ട്വിറ്റർ
ചേതേശ്വര്‍ പൂജാര/ ട്വിറ്റർ

ഇന്ത്യന്‍ ടീമില്‍ നിന്നു ഒഴിവാക്കി; സെഞ്ച്വറിയടിച്ച് പൂജാരയുടെ മറുപടി

278 പന്തുകള്‍ നേരിട്ട് 14 ഫോറുകളും ഒരു സിക്‌സും സഹിതം പൂജാര 133 റണ്‍സ് എടുത്തു

ഹൈദരാബാദ്: ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടെസ്റ്റ് ടീമില്‍ നിന്നു ഒഴിവാക്കിയതിനു പിന്നാലെ കരുത്തുറ്റ സെഞ്ച്വറിയുമായി ചേതേശ്വര്‍ പൂജാര. മധ്യമേഖലക്കെതിരായ ദുലീപ് ട്രോഫി സെമി പോരാട്ടത്തിലാണ് പശ്ചിമ മേഖലയ്ക്കായി വെറ്ററന്‍ ക്ലാസിക്ക് ബാറ്റര്‍ സെഞ്ച്വറി നേടിയത്. 

278 പന്തുകള്‍ നേരിട്ട് 14 ഫോറുകളും ഒരു സിക്‌സും സഹിതം പൂജാര 133 റണ്‍സ് എടുത്തു. മഴയെ തുടര്‍ന്നു കളി നിര്‍ത്തി വയ്ക്കുന്നതിനു തൊട്ടുമുന്‍പാണ് താരം പുറത്തായത്. പൂജാര റണ്ണൗട്ടായി മടങ്ങുകയായിരുന്നു.

പൂജാരയുടെ സെഞ്ച്വറി കരുത്തില്‍ കൂറ്റന്‍ വിജയ ലക്ഷ്യം മുന്നില്‍ വയ്ക്കാനുള്ള അവസരവും ഫൈനലിലേക്ക് മുന്നേറാനുള്ള അവസരവും പശ്ചിമ മേഖലയ്ക്ക് തെളിഞ്ഞു കിട്ടി. രണ്ടാം ഇന്നിങ്‌സില്‍ പശ്ചിമ മേഖല ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 292 റണ്‍സ് എന്ന നിലയിലാണ്. നിലവില്‍ അവര്‍ക്ക് 384 റണ്‍സിന്റെ ലീഡുണ്ട്. 

ഒന്നാം ഇന്നിങ്‌സില്‍ പശ്ചിമ മേഖല 220 റണ്‍സില്‍ പുറത്തായപ്പോള്‍ മധ്യ മേഖലയുടെ പോരാട്ടം വെറും 128 റണ്‍സില്‍ അവസാനിച്ചു. 92 റണ്‍സിന്റെ നിര്‍ണായക ലീഡുമായാണ് പശ്ചിമ മേഖല രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com