പാകിസ്ഥാന്‍ ലോകകപ്പ് കളിക്കുമോ? ഇന്ത്യയിലേക്ക് വരണോ എന്ന് ഉന്നതാധികാര സമിതി തീരുമാനിക്കും

സമിതിയുടെ ഫൈനല്‍ തീരുമാനം പ്രധാനമന്ത്രിയെ അറിയിക്കും. ഇതിനു ശേഷമായിരിക്കും പാക് പങ്കാളിത്തം സംബന്ധിച്ചു അന്തിമ തീരുമാനം എടുക്കുക
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍

കറാച്ചി: ഈ വര്‍ഷം ഇന്ത്യയില്‍ അരങ്ങേറുന്ന ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിലെ പങ്കാളിത്തം സംബന്ധിച്ച് തീരുമാനിക്കാന്‍ ഉന്നതതാധികാര സമിതിക്ക് രൂപം നല്‍കി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോയാണ് സമിതിയുടെ അധ്യക്ഷന്‍. ഈ സമിതി നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തി ടീമിന്റെ പങ്കാളിത്തം സംബന്ധിച്ചു അന്തിമ തീരുമാനം ഷെരീഫിനു നല്‍കും. പാക് ക്രിക്കറ്റിന്റെ രക്ഷാധികാരി കൂടിയാണ് പ്രധാനമന്ത്രി.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നിലവിലെ ബന്ധം, കായിക മത്സരങ്ങളും സര്‍ക്കാരിന്റെ രാഷ്ട്രീയ നിലപാടും വേറിട്ടു നിര്‍ത്തുന്നതു സംബന്ധിച്ച നയപരമായ കാര്യങ്ങള്‍, ഇന്ത്യയില്‍ കളിക്കാന്‍ വരുമ്പോള്‍ താരങ്ങള്‍, ടീം ഓഫീഷ്യല്‍സ്, ആരാധകര്‍, മാധ്യമങ്ങള്‍ എന്നിവരുടെ സുരക്ഷാ സാഹചര്യം എന്നിവയെല്ലാം സമിതി ചര്‍ച്ച ചെയ്യും. സമിതിയുടെ ഫൈനല്‍ തീരുമാനം പ്രധാനമന്ത്രിയെ അറിയിക്കും. ഇതിനു ശേഷമായിരിക്കും പാക് പങ്കാളിത്തം സംബന്ധിച്ചു അന്തിമ തീരുമാനം എടുക്കുക. 

കായിക മന്ത്രി അഷാന്‍ മസാരി, മറിയം ഔറംഗസേബ്, ആസാദ് മഹമൂദ്, അമിന്‍ ഉള്‍ ഹഖ്, ഖുമര്‍ സമാന്‍ കൈറ, മുന്‍ നയതന്ത്രജ്ഞന്‍ താരിഖ് ഫത്മി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. 

ഐസിസിയും ബിസിസിഐയും ലോകകപ്പിന്റെ മത്സരക്രമം പ്രഖ്യാപിച്ചു കഴിഞ്ഞു. പാകിസ്ഥാന്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തി സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ മാത്രം ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്കു വരാമെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട്. നേരത്തെ ഇന്ത്യയിലെ പാക് ടീമിന്റെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്താന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു ഉന്നത സുരക്ഷാ സംഘത്തെ ഇന്ത്യയിലേക്ക് അയച്ചിരുന്നു. സംഘം പാക് ടീം കളിക്കുന്ന വേദികളടക്കം സന്ദര്‍ശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com