ഒരോവറില്‍ രണ്ട് ബൗണ്‍സറുകള്‍; ഇഷ്ടമുള്ളപ്പോള്‍ ഇംപാക്ട് പ്ലെയര്‍; നിയമം മാറ്റി ബിസിസിഐ

ബാറ്റിങ്, ബൗളിങ് ടീമുകള്‍ക്ക് നിയമത്തില്‍ സന്തുലിതാവസ്ഥ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നീക്കമെന്ന് ബിസിസിഐ ഇറക്കിയ കുറിപ്പില്‍ വ്യക്തമാക്കി
പ്രതീകാത്മകം
പ്രതീകാത്മകം

 
മുംബൈ:
സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കായുള്ള സ്ലാം ബാംഗ് ടി20 പോരാട്ടത്തില്‍ ശ്രദ്ധേയ മാറ്റവുമായി ബിസിസിഐ. മത്സരത്തിന്റെ നിമയത്തിലാണ് മാറ്റം വരുത്തിയത്. ഈ പോരാട്ടത്തില്‍ ഒരു ബൗളര്‍ക്ക് ഒരോവറില്‍ രണ്ട് ബൗണ്‍സര്‍ എറിയാനുള്ള അവസരമുണ്ടാകും. ഇതുവരെ ഒരു ബൗണ്‍സര്‍ മാത്രമായിരുന്നു അനുവദനീയം. ബിസിസിഐയുടെ ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. 

ബാറ്റിങ്, ബൗളിങ് ടീമുകള്‍ക്ക് നിയമത്തില്‍ സന്തുലിതാവസ്ഥ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നീക്കമെന്ന് ബിസിസിഐ ഇറക്കിയ കുറിപ്പില്‍ വ്യക്തമാക്കി. ഇതിനൊപ്പം ഇംപാക്ട് പ്ലെയറെ ഏതു സമയത്തും ഇറക്കാനുള്ള അവസരവും ഇനി മുതല്‍ ടീമുകള്‍ക്കുണ്ടാകും. 

കഴിഞ്ഞ സീസണ്‍ വരെ ഇംപാക്ട് പ്ലെയറെ 14ാം ഓവറിനു മുന്‍പ് ഇറക്കണം എന്നായിരുന്നു നിയമം. അതിനു ശേഷം അനുവാദമില്ലായിരുന്നു. ഈ നിയമമാണ് പരിഷ്‌കരിച്ചത്. ടോസിനു മുന്‍പ് അന്തിമ ഇലവനെ ടീമുകള്‍ പ്രഖ്യാപിക്കുമ്പോള്‍ സബ്‌സ്റ്റിയൂട്ട് ചെയ്യേണ്ട നാല് താരങ്ങളുടെ പേരും ഈ ഘട്ടത്തില്‍ പ്രഖ്യാപിക്കണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com