വിന്‍ഡീസിനെ ചുരുട്ടിക്കെട്ടി സ്പിന്‍ നിര, അശ്വിന് അഞ്ചുവിക്കറ്റ്; ഇന്ത്യക്ക് മികച്ച തുടക്കം 

ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിനെ 150ല്‍ ഒതുക്കി ഇന്ത്യന്‍ ബൗളിങ് നിര
ക്യാച്ചെടുത്ത മുഹമ്മദ് സിറാജുമായി ആഹ്ലാദം പങ്കിടുന്ന അശ്വിന്‍, എപി
ക്യാച്ചെടുത്ത മുഹമ്മദ് സിറാജുമായി ആഹ്ലാദം പങ്കിടുന്ന അശ്വിന്‍, എപി

ഡൊമനിക്ക: ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിനെ 150ല്‍ ഒതുക്കി ഇന്ത്യന്‍ ബൗളിങ് നിര. ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും അടങ്ങുന്ന സ്പിന്‍ ബൗളര്‍മാരാണ് വിന്‍ഡീസിനെ ചെറിയ സ്‌കോറില്‍ ചുരുട്ടിക്കെട്ടിയത്. തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുമെന്ന പ്രതീക്ഷ നല്‍കിയാണ് ആദ്യദിനം അവസാനിപ്പിച്ച് മൈതാനം വിട്ടത്. വിക്കറ്റ് നഷ്ടപ്പെടാതെ 80 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വെസ്റ്റ് ഇന്‍ഡീസിന് തുടക്കത്തില്‍ തന്നെ കാലിടറുന്നതാണ് കണ്ടത്. 31 റണ്‍സ് ചെറുക്കുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടമായി. മുന്‍ താരം ചന്ദര്‍പോളിന്റെ മകന്‍ ടാഗനറില്‍ ചന്ദര്‍പോളാണ് ആദ്യ കൂടാരം കയറിയത്. പിന്നീട് വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെടുന്ന കാഴ്ചയാണ് കണ്ടത്. 

ഇന്ത്യയ്ക്കായി ആര്‍ അശ്വിന്‍ അഞ്ചും രവീന്ദ്ര ജഡേജ മൂന്നുവിക്കറ്റുമെടുത്തു. 60 റണ്‍സ് വങ്ങിയാണ് അശ്വിന്‍ അഞ്ചുവിക്കറ്റെടുത്തത്. ശാര്‍ദൂല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആദ്യദിനം അവസാനിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 80 റണ്‍സെന്ന നിലയിലാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (30), ജയ്സ്വാള്‍ (40) എന്നിവരാണ് ക്രീസില്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com