ആ നേട്ടത്തില്‍ കുംബ്ലെയ്‌ക്കൊപ്പം; വിക്കറ്റ് വേട്ടയില്‍ ഹര്‍ഭജനേയും പിന്തള്ളി; എലൈറ്റ് പട്ടികയില്‍ അശ്വിന്‍

മൊത്തം സ്പിന്നര്‍മാരുടെ ഈ പട്ടികയില്‍ അശ്വിന്‍ കുംബ്ലയെ പിന്തള്ളി അഞ്ചാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു. 22 തവണ നേട്ടം സ്വന്തമാക്കി ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസ മുത്തയ്യ മുരളീധരനാണ് ഒന്നാം സ്ഥാനത്ത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

റോസോ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിലെ ഇന്ത്യയുടെ വിജയം അനായാസമായിരുന്നുവെന്നു പറയാം. വിജയത്തിലേക്ക് ഇന്ത്യയെ എളുപ്പം എത്തിച്ചത് ഇന്ത്യന്‍ സ്പിന്‍ തലൈവര്‍ ആര്‍ അശ്വിനും. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുകളും രണ്ടാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റുകളും താരം പിഴുതു. ഇന്ത്യക്ക് ഇന്നിങ്‌സിനും 141 റണ്‍സിനുമാണ് ഇന്ത്യന്‍ ജയം. 

മത്സരത്തില്‍ ആകെ 12 വിക്കറ്റുകള്‍ വീഴ്ത്തി അശ്വിന്‍ ഒരു നേട്ടത്തിനൊപ്പവും എത്തി. ഒരു ടെസ്റ്റ് മത്സരത്തില്‍ പത്തോ അധിലധികമോ വിക്കറ്റുകള്‍ ഏറ്റവും കൂടുതല്‍ തവണ വീഴ്ത്തുന്ന ഇന്ത്യന്‍ താരമെന്ന ഇതിഹാസ ലെഗ് സ്പിന്നര്‍ അനില്‍ കുംബ്ലെയുടെ നേട്ടത്തിനൊപ്പമാണ് അശ്വിന്‍ തന്റെ പേരും എഴുതി ചേര്‍ത്തത്. ഇരുവരും എട്ട് തവണ ഈ നേട്ടം സ്വന്തമാക്കി. 

മൊത്തം സ്പിന്നര്‍മാരുടെ ഈ പട്ടികയില്‍ അശ്വിന്‍ കുംബ്ലയെ പിന്തള്ളി അഞ്ചാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു. 22 തവണ നേട്ടം സ്വന്തമാക്കി ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസ മുത്തയ്യ മുരളീധരനാണ് ഒന്നാം സ്ഥാനത്ത്. പത്ത് തവണ പത്ത് വിക്കറ്റുകള്‍ വീഴ്ത്തി ഓസ്‌ട്രേലിയന്‍ സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണ്‍ രണ്ടാം സ്ഥാനത്തും ഒന്‍പത് തവണ നേട്ടത്തിലെത്തി റിച്ചാര്‍ഡ് ഹാഡ്‌ലി, രങ്കണ ഹെറാത്ത് എന്നിവര്‍ മൂന്നും നാലും സ്ഥാനത്ത്. 

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന താരങ്ങളില്‍ രണ്ടാം സ്ഥാനത്തേക്ക് അശ്വിന്‍ കയറി. കുംബ്ലെയാണ് ഒന്നാം സ്ഥാനത്ത്. 401 മത്സരങ്ങളില്‍ നിന്നു 953 വിക്കറ്റുകളാണ് കുംബ്ലെ നേടിയത്. 271 മത്സരങ്ങള്‍ കളിച്ച് അശ്വിന്‍ 709 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഹര്‍ഭജന്‍ 365 മത്സരങ്ങളില്‍ നിന്നു 707 വിക്കറ്റുകള്‍ സ്വന്തമാക്കി. പട്ടികയില്‍ 687 വിക്കറ്റുകളുമായി കപില്‍ ദേവ് മൂന്നാമതും 597 വിക്കറ്റുകളുമായി സഹീര്‍ ഖാന്‍ നാലാം സ്ഥാനത്തും നില്‍ക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com