ഒരു കിരീടവുമില്ല; പരിശീലക സംഘത്തെ ഉടച്ചു വാര്‍ക്കാന്‍ ആര്‍സിബി; ബംഗാറും ഹെസ്സനും പുറത്തേക്ക്?  

ഐപിഎല്‍ കിരീടം ഇതുവരെ നേടാന്‍ സൂപ്പര്‍ താരങ്ങള്‍ നിറഞ്ഞ ബംഗളൂരുവിന് സാധിച്ചിട്ടില്ല. 2019ലാണ് ഹെസ്സന്‍ ടീമിന്റെ ഭാഗമായത്. സഞ്ജയ് ബംഗാറിനെ 2022 സീസണിലാണ് ടീം മുഖ്യ പരിശീലകനായി നിയമിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബംഗളൂരു: ഐപിഎല്‍ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീം പരിശീലക സംഘത്തെ ഒഴിവാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ക്രിക്കറ്റ് ഓപ്പറേഷന്‍സ് തലവന്‍ മൈക്ക് ഹെസ്സന്‍, മുഖ്യ പരിശീലകന്‍ സഞ്ജയ് ബംഗാര്‍ എന്നിവരെ ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

നിലവില്‍ സെപ്റ്റംബറിലാണ് ഇരുവരുടേയും കരാര്‍ പുതുക്കേണ്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ ഫ്രാഞ്ചൈസി പുനര്‍ചിന്തനം നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ പ്രകടനം നിരീക്ഷണ വിധേയമാക്കിയായിരിക്കും തീരുമാനം. 

മൈക്ക് ഹെസ്സന്‍ തന്നെയാണ് ഐപിഎല്‍ വനിതാ പോരാട്ടത്തിലെ ബാംഗ്ലൂര്‍ ടീമിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് തലവന്‍. എന്നാല്‍ ടീമിന്റെ പ്രകടനം അമ്പേ മേശമായിരുന്നു. അഞ്ച് ടീമുകള്‍ കളിച്ച പോരില്‍ നാലാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്.  

നിലവില്‍ ഇരുവരുടേയും സ്ഥാനം ഭദ്രമാണ്. ഇരുവരുമായി ടീം വേര്‍പിരിയുന്നതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളും പുറത്തു വന്നിട്ടില്ല. ചില മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. 

ഐപിഎല്‍ കിരീടം ഇതുവരെ നേടാന്‍ സൂപ്പര്‍ താരങ്ങള്‍ നിറഞ്ഞ ബംഗളൂരുവിന് സാധിച്ചിട്ടില്ല. 2019ലാണ് ഹെസ്സന്‍ ടീമിന്റെ ഭാഗമായത്. സഞ്ജയ് ബംഗാറിനെ 2022 സീസണിലാണ് ടീം മുഖ്യ പരിശീലകനായി നിയമിച്ചത്. ഓസീസ് പരിശീലകന്‍ സൈമണ്‍ കാറ്റിച് സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെയായിരുന്നു നിയമനം. 

2020ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ടീം നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. എന്നാല്‍ എലിമിനേറ്റര്‍ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു പരാജയപ്പെട്ടു പുറത്തായി. 

2021ലും സമാന രീതിയില്‍ തന്നെ പുറത്തായി. ആ സീസണില്‍ ടീം മൂന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തു. എന്നാല്‍ എലിമിനേറ്റര്‍ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു പരാജയപ്പെട്ടു പുറത്തായി. 

ഇത്തവണ ടീം നാലാം സ്ഥാനത്തു എത്തി. എന്നാല്‍ ക്വാളിഫയര്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോടു തോറ്റ് പ്ലേ ഓഫിലേക്ക് കടക്കാന്‍ സാധിക്കാതെ പുറത്തായി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com