വീണ്ടും 100ൽ താഴെ; ഫിഫ റാങ്കിങിൽ കുതിച്ച് ഇന്ത്യ

സമീപ കാലത്ത് ഇന്റർ കോണ്ടിനന്റൽ, സാഫ് ചാമ്പ്യൻഷിപ്പ് കിരീടങ്ങൾ ഇന്ത്യ തുടരെ നേടിയിരുന്നു. ഈ പ്രകടനങ്ങൾ റാങ്കിങിൽ നിർണായകമായി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ ടീമിന് വീണ്ടും നേട്ടം. ഏറ്റവും പുതിയ ഫിഫ റാങ്കിങിൽ ഇന്ത്യ 100ൽ താഴെയെത്തി. അഞ്ച് വർഷത്തിനു ശേഷമാണ് ഇന്ത്യ റാങ്കിങിൽ രണ്ടക്കത്തിൽ എത്തുന്നത്. ഏറ്റവും പുതിയ പട്ടികയിൽ ഇന്ത്യ 99ാം സ്ഥാനത്ത്. 

സമീപ കാലത്ത് ഇന്റർ കോണ്ടിനന്റൽ, സാഫ് ചാമ്പ്യൻഷിപ്പ് കിരീടങ്ങൾ ഇന്ത്യ തുടരെ നേടിയിരുന്നു. ഈ പ്രകടനങ്ങൾ റാങ്കിങിൽ നിർണായകമായി. 2018നു ശേഷമാണ് ഇന്ത്യയുടെ റാങ്കിങ് കുതിപ്പ്. 1208.69 പോയിന്റുകളാണ് ഇന്ത്യക്കുള്ളത്. 

2018ൽ 96ാം സ്ഥാനം വരെ ഇന്ത്യ എത്തിയിരുന്നു. എന്നാൽ പിന്നീട് പിന്നാക്കം പോയി. കഴിഞ്ഞ മാസം 100ൽ എത്തിയിരുന്നു. 1996ൽ 94ാം സ്ഥാനത്തെത്തിയതാണ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച റാങ്കിങ് നേട്ടം.

ലോക ചാമ്പ്യൻമാരായ അർജന്റീനയാണ് റാങ്കിങിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. ഫ്രാൻസ് രണ്ടാം സ്ഥാനത്തും ബ്രസീൽ മൂന്നാം സ്ഥാനത്തും ഇം​ഗ്ലണ്ട് നാലാം റാങ്കിലും ബെൽജിയം അഞ്ചാം സ്ഥാനത്തും നിൽക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com