മതപരമായ കാരണങ്ങള്‍; 18ാം വയസില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കി പാക് വനിതാ താരം!

മതപരമായ കാരണങ്ങളാണ് വിരമിക്കല്‍ തീരുമാനത്തിനു പിന്നില്‍. പാകിസ്ഥാനു വേണ്ടി നാല് ഏകദിന മത്സരങ്ങളും 30 ടി20 മത്സരങ്ങളും കളിച്ച താരമാണ് അയേഷ
അയേഷ നസീം/ ട്വിറ്റർ
അയേഷ നസീം/ ട്വിറ്റർ

ഇസ്ലാമബാദ്: നാളെയുടെ പ്രതിഭയെന്നു ഇതിഹാസ താരവും മുന്‍ ക്യാപ്റ്റനുമായ വസിം അക്രം അഭിനന്ദിച്ച പാകിസ്ഥാന്‍ വനിതാ താരം 18ാം വയസില്‍ ക്രിക്കറ്റില്‍ നിന്നു വിരമിച്ചു! അയേഷ നസീം എന്ന 18 കാരിയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്. 

മതപരമായ കാരണങ്ങളാണ് വിരമിക്കല്‍ തീരുമാനത്തിനു പിന്നില്‍. പാകിസ്ഥാനു വേണ്ടി നാല് ഏകദിന മത്സരങ്ങളും 30 ടി20 മത്സരങ്ങളും കളിച്ച താരമാണ് അയേഷ. 

ടോപ് ഓര്‍ഡര്‍ ബാറ്ററായ അയേഷ ടി20യില്‍ 369 റണ്‍സ് നേടി. ഏകദിനത്തില്‍ 33 റണ്‍സും. ഈ വര്‍ഷം ആദ്യം അരങ്ങേറിയ ടി20 വനിതാ ലോകകപ്പില്‍ ഇന്ത്യക്കെതിരെ മിന്നും ഫോമില്‍ ബാറ്റു വീശിയ താരമാണ് അയേഷ. 25 പന്തില്‍ 43 റണ്‍സ് വാരിയാണ് അവര്‍ കരുത്തു കാട്ടിയത്. 

2021ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പോരാട്ടത്തില്‍ 33 പന്തില്‍ 45 റണ്‍സെടുത്താണ് അയേഷ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയിലെത്തിയത്. പിന്നാലെ ശ്രീലങ്കക്കെതിരായ പോരാട്ടത്തില്‍ 31 പന്തില്‍ 45 റണ്‍സെടുത്തും താരം തിളങ്ങി. 

ഈ വര്‍ഷം ജനുവരിയില്‍ ഓസ്‌ട്രേലിയക്കെതിരെ 20 പന്തില്‍ മൂന്ന് സിക്‌സുകളും ഒരു ഫോറും സഹിതം അയേഷ 24 റണ്‍സെടുത്തിരുന്നു. പിന്നാലെയാണ് വസിം അക്രം താരത്തെ പുകഴ്ത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com