'പ്രതിഫലം കൂട്ടണം, ഇതു പോര'- പാക് ക്രിക്കറ്റിൽ പ്രതിസന്ധി; കരാർ ഒപ്പിടാൻ വിസമ്മതിച്ച് താരങ്ങൾ

നിലവിൽ ശ്രീലങ്കൻ പര്യടനത്തിലാണ് പാക് ടീം. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പാക് ക്രിക്കറ്റ് ബോർഡ് തലവൻ സാ​ക അഷറഫുമായി പാക് നായകൻ ബാബർ അസം ചർച്ച നടത്തും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഇസ്ലാമബാദ്: പാകിസ്ഥാൻ ക്രിക്കറ്റിൽ പുതിയ പ്രതിസന്ധിയായി കളിക്കാരുടെ പ്രതിഫല തർക്കം. പാക് ടീമിൽ കളിച്ചാൽ ലഭിക്കുന്ന പ്രതിഫലത്തിലാണ് താരങ്ങൾ അതൃപ്തി പ്രകടിപ്പിച്ചത്. ഇതിന്റെ ഭാ​ഗമായി അവർ കരാർ ഒപ്പിടാൻ വിസമ്മതിച്ചു. പാക് ക്രിക്കറ്റ് ബോർഡ് മുന്നോട്ടു വച്ച പുതിയ പ്രതിഫല നിർദ്ദേശത്തിൽ താരങ്ങൾ ഒട്ടും തൃപ്തരല്ല. ഒപ്പിടാൻ താത്പര്യമില്ലെന്നു ചില താരങ്ങൾ അറിയിച്ചതായുള്ള റിപ്പോർട്ടുകളാണ്  ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. 

നിലവിൽ ശ്രീലങ്കൻ പര്യടനത്തിലാണ് പാക് ടീം. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പാക് ക്രിക്കറ്റ് ബോർഡ് തലവൻ സാ​ക അഷറഫുമായി പാക് നായകൻ ബാബർ അസം ചർച്ച നടത്തും. 

ചർച്ചയിൽ പ്രതിഫലം കൂട്ടിക്കിട്ടണമെന്ന താരങ്ങളുടെ ആവശ്യം നായകൻ അറിയിക്കും. മാത്രമല്ല താരങ്ങൾക്കും കുടുംബത്തിനും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം, കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സൗകര്യങ്ങൾ ചെയ്യണം, ഐസിസി ടൂർണമെന്റുകളിലെ വരുമാനത്തിന്റെ വി​ഹിതം തുടങ്ങി ആവശ്യങ്ങളാണ് അവർ ഉന്നയിക്കുക. 

ഫ്രാഞ്ചൈസി ലീ​ഗുകളിൽ കളിക്കുന്നതുമായി ബന്ധപ്പെട്ട് പാക് താരങ്ങൾക്ക് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകണമെന്നും താരങ്ങൾ ആവശ്യപ്പെടുന്നു. കാന‍ഡയിലെ ഗ്ലോബൽ ടി20 ലീഗിൽ കളിക്കാൻ പോകുന്നതിന് 25,000 ഡോളർ ഓരോ താരങ്ങളും നൽകണമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടിരുന്നു. കാന‍‍ഡ ലീഗിൽ നിന്നു പല താരങ്ങൾക്കും കിട്ടിയ വരുമാനം 5,000 ഡോളർ ആയിരുന്നു

മറ്റു പ്രധാന ക്രിക്കറ്റ് ബോർഡുകളെ അപേക്ഷിച്ച് പാക് താരങ്ങൾക്ക് വരുമാനം കുറവാണെന്നും റിപ്പോർട്ടുകളുണ്ട്. പാകിസ്ഥാൻ സീനിയർ താരങ്ങളുടെയടക്കം കരാറുകൾ ജൂൺ 30ന് അവസാനിച്ചതാണെന്നും റിപ്പോർട്ടുകളുണ്ട്. കരാറില്ലാതെയാണ് പല താരങ്ങളും ശ്രീലങ്കയിൽ ടെസ്റ്റ് പരമ്പര കളിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com