സഞ്ജു കളിച്ചില്ല, പക്ഷേ 'സാംസൺ' ​ഗ്രൗണ്ടിൽ! ജേഴ്സിയണിഞ്ഞത് സൂര്യകുമാർ

തനിക്ക് ലഭിച്ച ജേഴ്സി സൈസ് പ്രശ്നമുള്ളതാണെന്നും ധരിക്കാൻ സാധിക്കില്ലെന്നും സൂര്യകുമാർ കളിക്കിറങ്ങും മുൻപ് ടീം മാനേജ്മെന്റിനെ അറിയിച്ചു. ഇതോടെയാണ് സഞ്ജുവിന്റെ ജേഴ്സി സൂര്യക്ക് നൽകിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കിങ്സ്റ്റൻ: വെസ്റ്റ് ഇൻഡ‍ീസിനെതിരായ ഒന്നാം ഏകദിന പോരാട്ടത്തിൽ മലയാളി താരം സഞ്ജു സാംസൺ പ്ലെയിങ് ഇലവനിൽ ഉൾപ്പെട്ടിരുന്നില്ല. ഇഷാൻ കിഷനാണ് ടീം അവസരം നൽകിയത്. ഓപ്പണറായി ഇറങ്ങിയ ഇഷാൻ അർധ സെഞ്ച്വറിയുമായി ടോപ് സ്കോററുമായി. 

സഞ്ജു ഇറങ്ങിയില്ലെങ്കിലും സഞ്ജുവിന്റെ ജേഴ്സി കളിക്കളത്തിലുണ്ടായിരുന്നു! സൂര്യകുമാർ യാദവാണ് സഞ്ജുവിന്റെ ജേഴ്സിയുമായി കളത്തിലെത്തിയത്. ഈ സംഭവം ആരാധകരിൽ കൗതുകവും ജനിപ്പിച്ചു. 

തനിക്ക് ലഭിച്ച ജേഴ്സി സൈസ് പ്രശ്നമുള്ളതാണെന്നും ധരിക്കാൻ സാധിക്കില്ലെന്നും സൂര്യകുമാർ കളിക്കിറങ്ങും മുൻപ് ടീം മാനേജ്മെന്റിനെ അറിയിച്ചു. ഇതോടെയാണ് സഞ്ജുവിന്റെ ജേഴ്സി സൂര്യക്ക് നൽകിയത്. 

പുതിയ ജേഴ്സിയിട്ട് സൂര്യകുമാർ യാദവ് ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു. ഇതിനു ശേഷമാണ് താരം സൈസിന്റെ പ്രശ്നം വ്യക്തമാക്കിയത്. ലാർജ് സൈസിനു പകരം മീഡിയം സൈസ് ജേഴ്സിയാണ് ലഭിച്ചത്. ഇനി പുതിയ ജേഴ്സി സൂര്യക്ക് രണ്ടാം ഏകദിനത്തിനു ശേഷമായിരിക്കും ലഭിക്കുക. ശനിയാഴ്ചയാണ് രണ്ടാം പോരാട്ടം. 

മറ്റൊരു താരത്തിന്റെ പേര് പതിപ്പിച്ച ജേഴ്സിയാണെങ്കിലും ഇതു ധരിക്കുമ്പോഴും നിയമം പാലിക്കണമെന്നു നിർബന്ധമുണ്ട്. ജേഴ്സികളിലെ പേര് മരയ്ക്കാൻ പാടില്ല എന്നാണ് ചട്ടം. സൂര്യക്കു പുറമെ ടീമിലെ മറ്റു ചില താരങ്ങളും സൈസ് പ്രശ്നം ഉന്നയിച്ചിട്ടുണ്ട്. അവർക്കും പുതിയ ജേഴ്സി നൽകും. 

ഒന്നാം ഏകദിനത്തിൽ ഇന്ത്യ അനായാസ വിജയമാണ് സ്വന്തമാക്കിയത്. അഞ്ച് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് നിശ്ചിത ഓവറിൽ വെറും 114 റൺസിനു പുറത്തായി. ഇന്ത്യ 22.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 118 റൺസെടുത്താണ് വിജയിച്ചത്. ഓപ്പണറായി ഇറങ്ങിയ ഇഷാൻ കിഷൻ 46 പന്തുകളിൽ നിന്നു 52 റൺസെടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com