ഒടുവിൽ സ്ഥിരീകരണം; ഹസാർഡും റയൽ മാഡ്രിഡ‍ിനോട് വിട പറയുന്നു

അഞ്ച് വർഷ കരാറിൽ ചെൽസിയിൽ നിന്നാണ് ഹസാർഡ് റയലിലെത്തിയത്. ചെൽസിക്കായി പുറത്തെടുത്ത അമ്പരപ്പിക്കുന്ന മികവ് ഒരു ഘട്ടത്തിൽ പോലും റയലിൽ ആവർത്തിക്കാൻ ഹസാർഡിന് സാധിച്ചില്ല
ഈഡൻ ഹസാർഡ്/ എഎഫ്പി
ഈഡൻ ഹസാർഡ്/ എഎഫ്പി

മാഡ്രിഡ്: ബെൽജിയം സൂപ്പർ താരം ഈഡൻ ഹസാർഡ് റയൽ മാഡ‍്രിഡിനോട് വിട പറയുന്നു. ഒരു വർഷം കൂടി കരാർ ബാക്കിയുണ്ടെങ്കിലും 32കാരൻ ക്ലബ് വിടാൻ തീരുമാനിച്ചു. താരം പടിയിറങ്ങുകയാണെന്ന് റയലും സ്ഥിരീകരിച്ചു. മാർക്കോ അസെൻസിയോ അടക്കമുള്ള താരങ്ങളും റയൽ വിടുമെന്ന് ഉറപ്പായിട്ടുണ്ട്. പിന്നാലെയാണ് ഹസാർഡും പുറത്തു പോകുന്നത്. 

അഞ്ച് വർഷ കരാറിൽ ചെൽസിയിൽ നിന്നാണ് ഹസാർഡ് റയലിലെത്തിയത്. ചെൽസിക്കായി പുറത്തെടുത്ത അമ്പരപ്പിക്കുന്ന മികവ് ഒരു ഘട്ടത്തിൽ പോലും റയലിൽ ആവർത്തിക്കാൻ ഹസാർഡിന് സാധിച്ചില്ല. നാല് വർഷം ടീമിൽ കളിച്ച താരത്തിന് പലപ്പോഴും പരിക്കും ഫോമില്ലായ്മയും തിരിച്ചടിയായി. ഈ സീസണിൽ കളിച്ചത് വെറും ആറ് മത്സരങ്ങൾ മാത്രം.

റയലിനൊപ്പം എട്ട് കിരീട നേട്ടങ്ങളിൽ താരം പങ്കാളിയാണ്. 54 മത്സരങ്ങളാണ് താരം റയലിനായി കളിച്ചത്. വെറും നാല് ​ഗോളുകൾ മാത്രമാണ് നേടിയത്. റയൽ വിടുന്ന ഹസാർഡിനായി നിലവിൽ ഒരു ക്ലബും മുന്നോട്ടു വന്നിട്ടില്ല. അതിനിടെ താരം വിരമിക്കുമെന്ന അഭ്യൂഹങ്ങളും പരക്കുന്നു. 

റയൽ മാഡ്രിഡ് ഇന്നു സീസണിലെ തങ്ങളുടെ അവസാന ലാ ലി​ഗ പോരാട്ടത്തിൽ അത്‌ലറ്റിക് ക്ലബിനെ നേരിടും. ഈ മത്സരമായിരിക്കും ഹസാർഡിന്റെ റയലിനായുള്ള അവസാന പോരാട്ടം. 2019ലാണ് ഹസാർഡ് സാന്റിയാ​ഗോ ബെർണാബുവിലെത്തിയത്. 

അടുത്ത സീസണിലേക്ക് റയൽ അടിമുടി മാറിയ ടീമിനെ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. തലമുറ മാറ്റമാണ് സ്പാനിഷ് വമ്പൻമാർ ലക്ഷ്യം വയ്ക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com