'ഷൂട്ടൗട്ട് ത്രില്ലര്‍, കോട്ട കെട്ടി കൃഷൻ പതക്'- പ്രൊ ഹോക്കി ലീഗില്‍ ബ്രിട്ടനെ വീഴ്ത്തി ഇന്ത്യ; ബോണസ് പോയിന്റ്

ഷൂട്ടൗട്ടില്‍ ഗോള്‍ കീപ്പര്‍ കൃഷന്‍ പതകിന്റെ രണ്ട് നിര്‍ണായക സേവുകളാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്
ഒഡിഷ ട്രെയിൻ അപകടത്തിൽ മരിച്ചവർക്ക് ആദരം അർപ്പിക്കുന്ന ഇന്ത്യൻ ഹോക്കി ടീം/ ട്വിറ്റർ
ഒഡിഷ ട്രെയിൻ അപകടത്തിൽ മരിച്ചവർക്ക് ആദരം അർപ്പിക്കുന്ന ഇന്ത്യൻ ഹോക്കി ടീം/ ട്വിറ്റർ

ലണ്ടന്‍: ത്രില്ലര്‍ പോരാട്ടത്തില്‍ ബ്രിട്ടനെ ഷൂട്ടൗട്ടില്‍ വീഴ്ത്തി ഇന്ത്യ എഫ്‌ഐഎച് പ്രൊ ഹോക്കി ലീഗില്‍ വിജയം പിടിച്ചു. വിജയത്തിനൊപ്പം ഇന്ത്യക്ക് ബോണസ് പോയിന്റും ലഭിച്ചു. നിശ്ചിത സമയത്ത് ഇരു ടീമുകളും 4-4 എന്ന നിലയില്‍ സമനിലയില്‍ പിരിഞ്ഞു. ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇന്ത്യ വിജയം പിടിച്ചത്. 

ഷൂട്ടൗട്ടില്‍ ഗോള്‍ കീപ്പര്‍ കൃഷന്‍ പതകിന്റെ രണ്ട് നിര്‍ണായക സേവുകളാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. മന്‍പ്രീത് സിങ്, ഹര്‍മന്‍പ്രീത് സിങ്, ലളിത ഉപാധ്യായ്, അഭിഷേക് എന്നിവര്‍ ഇന്ത്യക്കായി ഷൂട്ടൗട്ടില്‍ ലക്ഷ്യം കണ്ടു. 

നിശ്ചിത സമയത്ത് ഏഴാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിങ്, 19ാം നിനിറ്റില്‍ മന്‍ദീപ് സിങ്, 28ാം മിനിറ്റില്‍ സുഖ്ജീത് സങ്, 50ാം മിനിറ്റില്‍ അഭിഷേക് എന്നിവര്‍ ഗോളുകള്‍ നേടി. ബ്രിട്ടന്റെ നിശ്ചിത സയമത്തെ നാല് ഗോളുകളും സാം വാര്‍ഡ് നേടി. 

കളിയിലുടനീളം ഇരു ടീമുകളും ആക്രമണം അഴിച്ചുവിട്ടു. സീസണില്‍ നിശ്ചിത സമയത്ത് തോല്‍ക്കാതെ മുന്നേറുന്ന പതിവ് ബ്രിട്ടന്‍ ഇത്തവണയും തെറ്റിച്ചില്ല. ശക്തമായി തിരിച്ചടിച്ചാണ് അവര്‍ മത്സരം ഷൂട്ടൗട്ടിലേക്ക് നീട്ടിയത്. പക്ഷേ ഷൗട്ടൗട്ടില്‍ ഇന്ത്യന്‍ ഗോള്‍ കീപ്പറുടെ മികവ് അവരുടെ പ്രതീക്ഷകളെ തകര്‍ത്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com