'തിരിച്ചുവരവിന്റെ സൗന്ദര്യം'- രഹാനെ എലൈറ്റ് പട്ടികയില്‍

ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന എലൈറ്റ് സംഘത്തിലെ 13ാം താരമായി രഹാനെ മാറി
രഹാനെയുടെ ബാറ്റിങ്/ ട്വിറ്റർ
രഹാനെയുടെ ബാറ്റിങ്/ ട്വിറ്റർ

ലണ്ടന്‍: ഇടവേളയ്ക്ക് ശേഷമുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കുള്ള വരവ് നിര്‍ണായക അര്‍ധ സെഞ്ച്വറിയുമായി ആഘോഷിച്ച് ക്ലാസിക്കല്‍ ബാറ്റര്‍ അജിന്‍ക്യ രഹാനെ. ഒപ്പം ഒരു നാഴികക്കല്ലും താരം ഇന്ന് ഓവലില്‍ പിന്നിട്ടു. ഓസ്‌ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് അല്‍പ്പമെങ്കിലും മാന്യതയുള്ള സ്‌കോര്‍ സമ്മാനിച്ചത് രഹാനെയുടെ നിര്‍ണായക ബാറ്റിങായിരുന്നു. താരം 89 റണ്‍സെടുത്തു പുറത്തായി. അര്‍ഹിച്ച സെഞ്ച്വറിയാണ് താരത്തിന് നഷ്ടമായത്. 11 ഫോറും ഒരു സിക്‌സും ചന്തം ചാര്‍ത്തിയ ഇന്നിങ്‌സായിരുന്നു ഓവലില്‍ പിറന്നത്. 

മികവിനൊപ്പം ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു നാഴികക്കല്ലും താരം പിന്നിട്ടു. ടെസ്റ്റ് കരിയറില്‍ 5000 റണ്‍സെന്ന നേട്ടത്തിലാണ് രഹാനെ എത്തിയത്. 83 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചാണ് രഹാനെ നേട്ടത്തിലെത്തിയത്. 

ഒന്നാം ഇന്നിങ്‌സില്‍ 69 റണ്‍സ് നേടിയാണ് താരം നേട്ടത്തിലെത്തിയത്. ടെസ്റ്റില്‍ 26ാം അര്‍ധ സെഞ്ച്വറിയാണ് താരം ഓവലില്‍ നേടിയത്. 

ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന എലൈറ്റ് സംഘത്തിലെ 13ാം താരമായി രഹാനെ മാറി. 15921 റണ്‍സുകള്‍ നേടി സച്ചിനാണ് പട്ടികയിലെ ഒന്നാമന്‍. 13265 റണ്‍സുകളുമായി ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് രണ്ടാം സ്ഥാനത്ത്. 10122 റണ്‍സെടുത്ത സുനില്‍ ഗാവസ്‌കറാണ് മൂന്നാം സ്ഥാനത്തുള്ളത്. വിവിഎസ് ലക്ഷ്മണ്‍ 8781 റണ്‍സുമായി നാലാം സ്ഥാനത്തു നിില്‍ക്കുന്നു. വീരേന്ദര്‍ സെവാഗ് (8503), വിരാട് കോഹ്‌ലി (8430), സൗരവ് ഗാംഗുലി (7212), ചേതേശ്വര്‍ പൂജാര (7168), ദിലീപ് വെങ്‌സര്‍ക്കാര്‍ (6868), മുഹമ്മദ് അസ്ഹറുദ്ദീന്‍ (6215), ഗുണ്ടപ്പ വിശ്വനാഥ് (6080), കപില്‍ ദേവ് (5248) എന്നിവരാണ് പട്ടികയിലുള്ളവര്‍. 

2022ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ താരം ഇന്ത്യന്‍ ടീമില്‍ നിന്നു പുറത്തായി. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര, ഇംഗ്ലണ്ടിനെതിരായ ബിര്‍മിങ്ഹാം ടെസ്റ്റ്, ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പരമ്പര എന്നിവ രഹാനെയ്ക്ക് നഷ്ടമായി. 

എന്നാല്‍ ഡൊമസ്റ്റിക് ക്രിക്കറ്റിലും ഐപിഎല്ലിലും നിര്‍ണായക ഇന്നിങ്‌സുകള്‍ കളിച്ച് രഹാനെ ടീമിലേക്ക് ശക്തമായി തിരിച്ചെത്തുകയായിരുന്നു. ആ മികവ് താരം ഓവലില്‍ ആവര്‍ത്തിച്ചു. 

ചെന്നൈ സൂപ്പര്‍ കിങ്‌സിനായി രഹാനെ ഈ ഐപിഎല്ലില്‍ അമ്പരപ്പിക്കുന്ന മികവാണ് പുറത്തെടുത്തത്. ടൂര്‍ണമെന്റില്‍ 326 റണ്‍സാണ് താരം അടിച്ചെടുത്തത്. 71 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 

ഐപിഎല്ലിന് പിന്നാലെയാണ് താരം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് കടന്നു വന്നത്. രഹാനെയെ ആദ്യ ടെസ്റ്റിന്റെ ഇലവനില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം കൃത്യമായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com