ഫ്രഞ്ച് ഓപ്പണ്‍; തുടര്‍ച്ചയായി രണ്ടാം തവണയും ഫൈനലുറപ്പിച്ച് കാസ്പര്‍ റൂഡ്; കാത്തിരിക്കുന്നത് ജോക്കോവിച്

മത്സരത്തിന്റെ ഒരു ഘട്ടത്തിലും റൂഡിന് മുന്നില്‍ സ്വരേവ് വെല്ലുവിളിയായതേ ഇല്ല. വെറും മൂന്ന് സെറ്റില്‍ തന്നെ റൂഡ് കാര്യങ്ങള്‍ തീരുമാനിച്ചു
കാസ്പർ റൂഡ‍് സെമി പോരാട്ടത്തിനിടെ/ എഎഫ്പി
കാസ്പർ റൂഡ‍് സെമി പോരാട്ടത്തിനിടെ/ എഎഫ്പി

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ടെന്നീസ് സിംഗിള്‍സില്‍ സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിചിന് നോര്‍വെയുടെ യുവ താരം കാസ്പര്‍ റൂഡ് എതിരാളി. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് റൂഡ് ഫൈനലുറപ്പിക്കുന്നത്. സെമിയില്‍ ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വരേവിനെ അനായാസം വീഴ്ത്തിയാണ് 24കാരന്‍ ഫൈനലുറപ്പിച്ചത്. നാളെയാണ് കലാശപ്പോരാട്ടം. 

മത്സരത്തിന്റെ ഒരു ഘട്ടത്തിലും റൂഡിന് മുന്നില്‍ സ്വരേവ് വെല്ലുവിളിയായതേ ഇല്ല. വെറും മൂന്ന് സെറ്റില്‍ തന്നെ റൂഡ് കാര്യങ്ങള്‍ തീരുമാനിച്ചു. മൂന്നാം സെറ്റില്‍ ഒരു പോയിന്റ് പോലും വിട്ടുകൊടുക്കാതെയാണ് താരം ഫൈനലിലേക്ക് കുതിച്ചത്. സ്‌കോര്‍: 6-3, 6-4, 6-0. 

കരിയറിലെ മൂന്നാം ഗ്രാന്‍ഡ് സ്ലാം ഫൈനലാണ് റൂഡിന്. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപ്പണിലും യുഎസ് ഓപ്പണിലും താരം ഫൈനലിലെത്തിയിരുന്നു. എന്നാല്‍ രണ്ട് തവണയും കിരീട നേട്ടം കനിഞ്ഞില്ല. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപ്പണില്‍ റാഫേല്‍ നദാലിനോടും യുഎസ് ഓപ്പണില്‍ കാര്‍ലോസ് അല്‍ക്കാരസിനോടും തോറ്റു. താരം കന്നി ഗ്രാന്‍ഡ് സ്ലാം കിരീടമാണ് ലക്ഷ്യം വയ്ക്കുന്നത്. അല്‍ക്കാരസിനെ വീഴ്ത്തിയാണ് ജോക്കോവിച് ഫൈനലിലേക്ക് മുന്നേറിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com