'സമരം ഒത്തുതീർക്കാൻ വൻ സമ്മ​ർദ്ദം; നിരവധി ഭീഷണികൾ'- വെളിപ്പെടുത്തി ​ഗുസ്തി താരങ്ങൾ

15നകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ തുടർ സമര പരിപാടികൾ തീരുമാനിക്കാൻ ഇന്നു ചേർന്ന മഹാ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്
ബജ്റം​ഗ് പുനിയ, സാക്ഷി മാലിക്/ പിടിഐ
ബജ്റം​ഗ് പുനിയ, സാക്ഷി മാലിക്/ പിടിഐ

ന്യൂഡൽഹി: ലൈം​ഗിക പീഡന പരാതിയിൽ ബിജെപി എംപിയും ​ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ്ഭൂഷൻ ശരൺ സിങിനെതിരായ പരാതിയിൽ പ്രായപൂർത്തിയാകാത്ത താരം മൊഴി മാറ്റിയത് കനത്ത സമ്മർദ്ദത്തെ തുടർന്നാണെന്ന് വെളിപ്പെടുത്തി സാക്ഷി മാലിക്. മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സാക്ഷി ഇക്കാര്യം വെളിപ്പെടുത്തിയത്. 

സമരം ഒത്തുതീർപ്പാക്കാൻ തങ്ങൾ കനത്ത സമ്മർദ്ദമാണ് നേരിടുന്നതെന്ന് താരം പറയുന്നു. ഫോണിലൂടെയും മറ്റും നിരവധി ഭീഷണിപ്പെടുത്തലുകളാണ് തങ്ങൾക്ക് വരുന്നതെന്നും സാക്ഷി വ്യക്തമാക്കി. ഇത്തരത്തിലുള്ള ഭീഷണികളിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ അച്ഛൻ മാനസിക സമ്മർദ്ദത്തിലായി. 

സമരത്തിന്റെ തുടക്കം മുതൽ ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്ത് ചോ​ദ്യം ചെയ്യണമെന്നു ആവശ്യപ്പെട്ടിരുന്നു. സാക്ഷികളേയും പരാതിക്കാരേയും ഭീഷണിപ്പെടുത്തി അന്വേഷണം വഴിതെറ്റിക്കുമെന്നതിനാലാണ് അറസ്റ്റ് ആവശ്യപ്പെട്ടത്. ബ്രിജ്ഭൂഷനെ അറസ്റ്റ് ചെയ്യാതെ സത്യസന്ധമായ അന്വേഷണം സാധ്യമാകില്ല. സാക്ഷി പറയുന്നു. 

കേന്ദ്ര കായിക മന്ത്രി അനുരാഹ് സിങ് ഠാക്കൂറുമായി നടത്തിയ ചർച്ചകൾ അനുസരിച്ച് ഈ മാസം 15നകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ തുടർ സമര പരിപാടികൾ തീരുമാനിക്കാൻ ഇന്നു ചേർന്ന മഹാ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. സമരത്തിൽ നിന്നു തങ്ങൾ പിന്നോട്ടു പോയിട്ടില്ലെന്നും സാക്ഷി പറഞ്ഞു. പൊലീസ് അന്വേഷണത്തിൽ തങ്ങൾക്കു വിശ്വാസമില്ലെന്നും ബിജെപി എംപിയെ സഹായിക്കുന്ന നിലപാടാണ് പൊലീസിനെന്നും സാക്ഷി ആരോപിച്ചു. 

കഴിഞ്ഞ ദിവസമാണ് ബ്രിജ്ഭൂഷനെതിരായ പരാതി വ്യാജമാണെന്നു പറഞ്ഞു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അച്ഛൻ രം​ഗത്തു വന്നത്. മകൾക്ക് ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാത്തതിന്റെ പ്രതികാരമായാണ് പരാതി എന്നായിരുന്നു താരത്തിന്റെ പിതാവിന്റെ വെളിപ്പെടുത്തൽ

അതിനിടെ വിഷയത്തിൽ പരാതി നൽകിയ വനിതാ താരവുമായി റെസ്ലിങ് ഫെഡറേഷൻ ഓഫീസിലെത്തിച്ചു തെളിവെടുപ്പ് നടത്തി. പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. പിന്നാലെയാണ് തെളിവെടുപ്പ് ആരംഭിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com