റോളണ്ട് ഗാരോസില്‍ ചരിത്രം പിറന്നു; 23ാം ഗ്രാന്‍ഡ് സ്ലാം കിരീടവുമായി ജോക്കോവിച്; ഫ്രഞ്ച് ഓപ്പണ്‍ നേടി നദാലിനെ പിന്തള്ളി

പത്ത് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, മൂന്ന് ഫ്രഞ്ച് ഓപ്പണ്‍, ഏഴ് വിംബിള്‍ഡണ്‍, മൂന്ന് യുഎസ് ഓപ്പണ്‍ കിരീടങ്ങളാണ് ജോക്കോയ്ക്കുള്ളത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി ടെന്നീസില്‍ പുതിയ ചരിത്രമെഴുതി സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിച്. ടെന്നീല്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കുന്ന പുരുഷ താരമെന്ന റെക്കോര്‍ഡ് ഇനി ജോക്കോയ്ക്ക് സ്വന്തം. ജോക്കോയുടെ 23ാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. 

റാഫേല്‍ നദാലിനൊപ്പം റെക്കോര്‍ഡ് പങ്കിടുകയായിരുന്നു ജോക്കോ. പരിക്കിനെ തുടര്‍ന്ന് നദാല്‍ ഇത്തവണ ഫ്രഞ്ച് ഓപ്പണില്‍ നിന്നു പിന്‍മാറിയിരുന്നു. ഇതോടെ ജോക്കോയ്ക്ക് കാര്യങ്ങള്‍ കുടുതല്‍ എളുപ്പമായി. പത്ത് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, മൂന്ന് ഫ്രഞ്ച് ഓപ്പണ്‍, ഏഴ് വിംബിള്‍ഡണ്‍, മൂന്ന് യുഎസ് ഓപ്പണ്‍ കിരീടങ്ങളാണ് ജോക്കോയ്ക്കുള്ളത്. 

ഫൈനലില്‍ നേര്‍വെയുടെ കാസ്പര്‍ റൂഡിനെ വീഴ്ത്തിയാണ് ജോക്കോ 23ാം ഗ്രാന്‍ഡ് സ്ലാം സ്വന്തമാക്കിയത്. കരിയറിലെ മൂന്നാം ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണിത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് റൂഡ് ഫ്രഞ്ച് ഓപ്പണ്‍ ഫൈനല്‍ തോല്‍ക്കുന്നത്. കരിയറില്‍ മൂന്നാം ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ തോല്‍വിയമാണിത്. 

ആദ്യ സെറ്റില്‍ നാല് പോയിന്റുകള്‍ക്ക് മുന്നിലായിരുന്നു റൂഡ്. പിന്നീട് ശക്തമായ തിരിച്ചുവരവാണ് ജോക്കോ നടത്തിയത്. സ്‌കോര്‍: 7-6 (7-1), 6-3, 7-5.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com