ജെറാര്‍ഡും സൗദിയിലേക്ക്, അല്‍ ഇത്തിഫാഖ് പരിശീലകന്‍?

കളിക്കാരനെന്ന നിലയിലുള്ള കരിയര്‍ അവസാനിപ്പിച്ച് ജെറാര്‍ഡ് ലിവര്‍പൂള്‍ അണ്ടര്‍ 18, 19 ടീമുകളെ പരിശീലിപ്പിച്ചാണ് കോച്ചിങ് രംഗത്തെത്തിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: മുന്‍ ഇംഗ്ലണ്ട്, ലിവര്‍പൂള്‍ നായകനും ഇതിഹാസവുമായ സ്റ്റീവന്‍ ജെറാര്‍ഡും സൗദി അറേബ്യയിലേക്ക്. പരിശീലകനായി ജെറാര്‍ഡിനെ ടീമിലെത്തിക്കാന്‍ അല്‍ ഇത്തിഫാഖ് ടീം ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ഓഫര്‍ ജെറാര്‍ഡിന് താത്പര്യമുള്ളതാണെന്നും തീരുമാനമെടുക്കാന്‍ സമയം ആവശ്യമാണെന്ന് ജെറാര്‍ഡ് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സൗദി പ്രൊ ലീഗില്‍ ഏഴാം സ്ഥാനത്താണ് അല്‍ ഇത്തിഫാഖ് ഈ സീസണില്‍ ഫിനിഷ് ചെയ്തത്. 

കളിക്കാരനെന്ന നിലയിലുള്ള കരിയര്‍ അവസാനിപ്പിച്ച് ജെറാര്‍ഡ് ലിവര്‍പൂള്‍ അണ്ടര്‍ 18, 19 ടീമുകളെ പരിശീലിപ്പിച്ചാണ് കോച്ചിങ് രംഗത്തെത്തിയത്. പിന്നാലെ മൂന്ന് വര്‍ഷം റെയ്‌ഞ്ചേഴ്‌സിനെ പരിശീലിപ്പിച്ചു. അതിനു ശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തിരിച്ചെത്തി ജെറാര്‍ഡ് ഒരു വര്‍ത്തോളം ആസ്റ്റന്‍ വില്ലയെ പരിശീലിപ്പിച്ചു. എന്നാല്‍ ടീമിന് മികവു പുലര്‍ത്താന്‍ സാധിക്കാതെ വന്നതോടെ ജെറാര്‍ഡ് പുറത്തായി. പിന്നീട് ഒരു ടീമിന്റേയും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. 

പോര്‍ച്ചുഗല്‍ നായകനും സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രൊ ലീഗ് ടീം അല്‍ നസറിലെത്തിയതിന് പിന്നാലെ യൂറോപ്പിലെ വമ്പന്‍ താരങ്ങളില്‍ പലരും റൊണാള്‍ഡോയുടെ ചുവടുപിടിച്ച് എത്തിയിരുന്നു. റയല്‍ മാഡ്രിഡിന്റെ ഇതിഹാസ താരം കരിം ബെന്‍സിമ അല്‍ ഇത്തിഹാദില്‍ എത്തിയിരുന്നു. പിന്നാലെ പിഎസ്ജി വെറ്ററനും റയല്‍ ഇതിഹാസവുമായ സെര്‍ജിയോ റാമോസും സൗദിയിലേക്കെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് ജെറാര്‍ഡ് പരിശീലകനായി സൗദിയിലേക്ക് എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

ലക്ഷ്യം ഫൈനൽ; ഇന്റർ കോണ്ടിനന്റൽ കപ്പിൽ ഇന്ത്യ- വനൗതു പോരാട്ടം ഇന്ന്

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com