ലയണൽ മെസിയെ ബെയ്ജിങ് വിമാനത്താവളത്തിൽ തടഞ്ഞ് ചൈനീസ് പൊലീസ് (വീഡിയോ)

വിസയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പമാണ് താരത്തെ തടയാൻ കാരണം. ചൈനീസ് വിസ ഇല്ലാതെയാണ് അർജന്റീന നായകൻ ബെയ്ജിങിലെത്തിയത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ബെയ്ജിങ്: അർജന്റീന നായകനും സൂപ്പർ താരവുമായി ലയണൽ മെസിയെ വിമാനത്താവളത്തിൽ തടഞ്ഞ് ചൈനീസ് പൊലീസ്. ബെയ്ജിങ് വിമാനത്താവളത്തിലാണ് സംഭവം. ഈ മാസം 15ന് ഓസ്ട്രേലിയയുമായി അർജന്റീനയ്ക്ക് സൗഹൃദ പോരാട്ടമുണ്ട്. ഇതിനായി ചൈനയിൽ എത്തിയപ്പോഴാണ് മെസിയെ പൊലീസ് തടഞ്ഞത്. 

വിസയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പമാണ് താരത്തെ തടയാൻ കാരണം. ചൈനീസ് വിസ ഇല്ലാതെയാണ് അർജന്റീന നായകൻ ബെയ്ജിങിലെത്തിയത്. മാത്രമല്ല അർജന്റീന പാസ്പോർട്ടിനു പകരം മെസിയുടെ കൈവശം സ്പാനിഷ് പാസ്പോർട്ടാണ് ഉണ്ടായിരുന്നത്. 

അര മണിക്കൂറിനു മുകളിൽ വിഷയത്തിൽ പൊലീസുമായി അർജന്റീന നായകൻ ചർച്ച നടത്തി. ഇതിനു ശേഷമാണ് അവർ‌ വിമാനത്താവളം വിടാൻ മെസിയെ അനുവ​ദിച്ചത്. മെസിയെ പൊലീസുകാർ തടഞ്ഞു നിർത്തുമ്പോൾ സഹ താരം റോഡ്രി​ഗോ ഡി പോളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. 

ഓസ്ട്രേലിയക്കെതിരായ സൗഹൃദ മത്സരത്തിനു പിന്നാലെ ഇന്തോനേഷ്യയുമായി അർജന്റീന ഏറ്റുമുട്ടും. ഈ മാസം 19ന് ജക്കാർത്തയിലാണ് പോരാട്ടം. 

ഫ്രഞ്ച് ലീ​ഗ് വണിലെ രണ്ട് സീസണുകൾക്ക് ശേഷം മെസി കഴിഞ്ഞ ദിവസമാണ് പിഎസ്ജി വിട്ടത്. നിലവിൽ താരം അമേരിക്കൻ മേജർ ലീ​ഗ് സോക്കർ പോരാട്ടത്തിൽ ഇന്റർ മയാമിക്ക് വേണ്ടി താരം കളിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com