4 മത്സരങ്ങള്‍ പാകിസ്ഥാനില്‍, 9 എണ്ണം ലങ്കയില്‍; ഏഷ്യാ കപ്പ് ക്രിക്കറ്റ് ഓഗസ്റ്റ് 31 മുതല്‍

ഓഗസ്റ്റ് 31മുതല്‍ സെപ്റ്റംബര്‍ 17 വരെയാണ് പോരാട്ടങ്ങള്‍. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, നേപാള്‍ ടീമുകളാണ് മാറ്റുരയ്ക്കുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബൈ: ഏഷ്യ കപ്പ് ക്രിക്കറ്റ് പോരാട്ടത്തിന്റെ മത്സരം സംബന്ധിച്ച് കൂടുതല്‍ വ്യക്തത. മത്സരക്രമം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) പുറത്തുവിട്ടു. ഇന്ത്യ പാകിസ്ഥാനില്‍ കളിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നതോടെ ടൂര്‍ണമെന്റ്, ചരിത്രത്തിലാദ്യമായി ഹൈബ്രിഡ് മോഡലാണ്. 

പാകിസ്ഥാനും ശ്രീലങ്കയുമാണ് ആതിഥേയ രാജ്യങ്ങള്‍. ഇന്ത്യയുടെ മത്സരങ്ങളെല്ലാം ശ്രീലങ്കയില്‍ അരങ്ങേറും. നാല് മത്സരങ്ങള്‍ പാകിസ്ഥാനിലും ഒന്‍പത് മത്സരങ്ങള്‍ ലങ്കയിലും നടക്കും.  

ഓഗസ്റ്റ് 31മുതല്‍ സെപ്റ്റംബര്‍ 17 വരെയാണ് പോരാട്ടങ്ങള്‍. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, നേപാള്‍ ടീമുകളാണ് മാറ്റുരയ്ക്കുന്നത്.

രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചാണ് പോരാട്ടം. ഗ്രൂപ്പ് സ്റ്റേജ് പോരാട്ടങ്ങള്‍ക്ക് ശേഷം ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ സൂപ്പര്‍ ഫോറിലെത്തും. നാല് ടീമുകളായി ചുരുങ്ങി സൂപ്പര്‍ ഫോര്‍ മത്സരം. പിന്നാലെ ഫൈനല്‍. സെപ്റ്റംബര്‍ 17നാണ് കലാശപ്പോര്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com