88ാം മിനിറ്റില്‍ വിധി നിര്‍ണയം; ഇറ്റലിയെ വീഴ്ത്തി; നേഷൻസ് ലീ​ഗിൽ സ്പെയിൻ- ക്രൊയേഷ്യ ഫൈനൽ

കളിയുടെ മൂന്നാം മിനിറ്റില്‍ തന്നെ സ്‌പെയിന്‍ മുന്നിലെത്തി. എട്ട് മിനിറ്റിനുള്ളില്‍ ഇറ്റലി സമനിലയും പിടിച്ചു
സ്പെയിനിനു വിജയ ​ഗോൾ സമ്മാനിച്ച ശേഷം ജൊസേലുവിന്റെ ആഘോഷം/ ട്വിറ്റർ
സ്പെയിനിനു വിജയ ​ഗോൾ സമ്മാനിച്ച ശേഷം ജൊസേലുവിന്റെ ആഘോഷം/ ട്വിറ്റർ

ആംസ്റ്റര്‍ഡാം: യുവേഫ നേഷന്‍സ് ലീഗ് പോരാട്ടത്തില്‍ സ്‌പെയിന്‍- ക്രൊയേഷ്യ ഫൈനല്‍. രണ്ടാം സെമിയില്‍ സ്‌പെയിന്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇറ്റലിയെ വീഴ്ത്തിയാണ് ഫൈനലുറപ്പിച്ചത്. നേരത്തെ ക്രൊയേഷ്യ ആദ്യ സെമിയില്‍ ഹോളണ്ടിനെ വീഴ്ത്തിയാണ് കലാശപ്പോരില്‍ സീറ്റുറപ്പിച്ചത്. 

കളിയുടെ മൂന്നാം മിനിറ്റില്‍ തന്നെ സ്‌പെയിന്‍ മുന്നിലെത്തി. എട്ട് മിനിറ്റിനുള്ളില്‍ ഇറ്റലി സമനിലയും പിടിച്ചു. പിന്നീട് ഇരു ടീമുകളും ഗോള്‍ കണ്ടെത്തിയില്ല. മത്സരം അധിക സമയത്തേക്ക് നീളുമെന്ന് പ്രതീതി ജനിച്ചെങ്കിലും 88ാം മിനിറ്റില്‍ ജൊസേലു നേടിയ ഗോള്‍ സ്‌പെയിനിന് ഫൈനല്‍ സീറ്റ് ഉറപ്പിച്ചു. 

മൂന്നാം മിനിറ്റില്‍ യെറമി പിന്റോയാണ് സ്‌പെയിനിന് ആദ്യ ഗോള്‍ സമ്മാനിച്ചത്. സ്പാനിഷ് ടീമിന്റെ ഹൈ പ്രസിങ് കളിയില്‍ തുടക്കത്തില്‍ തന്നെ അസൂറികളുടെ പ്രതിരോധത്തില്‍ വിള്ളല്‍ വീണു. പിന്നാലെ സ്‌പെയിന്‍ ഗോളും അടിച്ചു. 

എന്നാല്‍ അധികം കഴിയാതെ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സിറോ ഇമൊബില്‍ ടീമിനെ ഒപ്പമെത്തിച്ചു. ആദ്യ പകുതി തീരും മുന്‍പ് ഇറ്റലി ഒരു ഗോള്‍ കൂടി നേടിയിരുന്നു. എന്നാല്‍ ഓഫ് സൈഡായി. 

രണ്ടാം പകുതിയില്‍ സ്‌പെയിനായിരുന്ന ആക്രമിച്ചത്. നിരന്തരമായുള്ള ആക്രമണം പക്ഷേ ഗോളിലെത്താന്‍ ആവസാന ഘട്ടത്തിലേക്ക് കടക്കേണ്ടിവന്നു. 88ാം മിനിറ്റില്‍ ഹൊസേലു കളിയുടെ ഗതി നിര്‍ണയിച്ചു. പിന്നീടൊരു സമനില ഗോള്‍ ഇറ്റലിക്ക് അസാധ്യവുമായി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com