'വലിയ ആശ്വാസം, കാന്‍സര്‍ പൂര്‍ണമായി മാറി'- വെളിപ്പെടുത്തി ഇതിഹാസ താരം മാര്‍ട്ടിന നവരത്തിലോവ

ന്യൂയോര്‍ക്കിലെ മെമ്മോറിയല്‍ സ്ലോണ്‍ കെറ്ററിങ് കാന്‍സര്‍ സെന്ററിലായിരുന്നു പരിശോധന
മാര്‍ട്ടിന നവരത്തിലോവ/ ട്വിറ്റര്‍
മാര്‍ട്ടിന നവരത്തിലോവ/ ട്വിറ്റര്‍


ന്യൂയോര്‍ക്ക്: കാന്‍സര്‍ രോഗത്തെ അതിജീവിച്ച്  വിഖ്യാത വനിതാ താരവും ടെന്നീസ് ഇതിഹാസവുമായ മാര്‍ട്ടിന നവരത്തിലോവ. ട്വിറ്ററിലൂടെയാണ് താരം തന്റെ അസുഖം പൂര്‍ണമായി മാറിയതായി വെളിപ്പെടുത്തിയത്. ഒരു ദിവസം മുഴുവന്‍ നീണ്ട പരിശോധനകള്‍ക്ക് ശേഷമാണ് കാന്‍സര്‍ പൂര്‍ണമായി മാറിയതായി കണ്ടെത്തിയതെന്നു അവര്‍ ട്വിറ്റര്‍ പോസ്റ്റിലൂടെ വ്യക്തമാക്കി. 

ന്യൂയോര്‍ക്കിലെ മെമ്മോറിയല്‍ സ്ലോണ്‍ കെറ്ററിങ് കാന്‍സര്‍ സെന്ററിലായിരുന്നു പരിശോധന. ജനുവരിയിലാണ് 66കാരിക്ക് തൊണ്ട, സ്തനാര്‍ബുദങ്ങള്‍ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ ചികിത്സയും തുടങ്ങി. 

'ഇപ്പോള്‍ വലിയ ആശ്വസമുണ്ട്. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പ്രോട്ടോണ്‍, റേഡിയേഷന്‍ മാന്ത്രികര്‍ തുടങ്ങി എല്ലാവര്‍ക്കും നന്ദി പറയുന്നു'- അവര്‍ ട്വിറ്ററില്‍ കുറിച്ചു.  

18 ഗ്രാന്‍ഡ് സ്ലാമുകള്‍ സ്വന്തമാക്കിയ നവരത്തിലോവ ടെന്നീസിലെ ഏറ്റവും മികച്ച താരമായാണ് പരിഗണിക്കപ്പെടുന്നത്. ഇന്ത്യന്‍ ഇതിഹാസം ലിയണ്ടര്‍ പെയ്‌സിനൊപ്പം മിക്‌സഡ് ഡബിള്‍സ് കളിച്ചിട്ടുണ്ട് നവരത്തിലോവ. 2003ല്‍ ഈ സഖ്യം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, യുഎസ് ഓപ്പണ്‍ കിരീടങ്ങള്‍ നേടിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com