വീണ്ടും ചരിത്രനേട്ടം; പോര്‍ച്ചുഗലിനായി ഡെബിള്‍ സെഞ്ചുറി; വിജയഗോള്‍ നേടി ക്രിസ്റ്റ്യാനോ

യൂറോകപ്പിനെതിരായ യോഗ്യത മത്സരത്തില്‍ ഐസ്‌ലന്‍ഡിനെതിരെ ബുട്ടണിഞ്ഞാണ് റൊണാള്‍ഡോയുടെ വിസ്മയനേട്ടം.
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ലിസ്ബണ്‍: ലോകഫുട്‌ബോളില്‍ വീണ്ടും ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അന്താരാഷ്ട്ര മത്സരങ്ങളില്‍ 200 മത്സരങ്ങള്‍ കളിക്കുന്ന ആദ്യപുരുഷ താരമെന്ന റെക്കോര്‍ഡാണ് റൊണാള്‍ഡോ തന്റെ പേരില്‍ എഴുതിയത്. യൂറോകപ്പിനെതിരായ യോഗ്യത മത്സരത്തില്‍ ഐസ്‌ലന്‍ഡിനെതിരെ ബുട്ടണിഞ്ഞാണ് റൊണാള്‍ഡോയുടെ വിസ്മയനേട്ടം.

ഇരുന്നൂറാം മത്സരത്തിലും പോര്‍ച്ചുഗലിന്റെ വിജയഗോള്‍ പിറന്നത് റോണോയുടെ കാലുകളില്‍ നിന്നായിരുന്നു.ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരം താന്‍ തന്നെയാണെന്ന ക്രിസ്റ്റ്യാനോയുടെ അവകാശവാദം ശരിവെക്കുന്നതായിരുന്നു മത്സരത്തിലെ താരത്തിന്റെ പ്രകടനം. 89ാം മിനിറ്റിലായിരുന്നു ആ വിജയനിമിഷം. ഇതോടെ രാജ്യത്തിനായി നേടിയ ഗോളുകളുടെ എണ്ണം 123 ആയി. 'എന്നെ സംബന്ധിച്ചിടത്തോളം ഇത് അവിശ്വസനീയമായ നേട്ടമാണ്, വിജയഗോള്‍ നേടാനയതും സന്തോഷം നല്‍കുന്നു. ടീമെന്ന നിലയില്‍ ഞങ്ങള്‍ അത്ര നന്നായി കളിച്ചില്ല, ചില സമയങ്ങളില്‍ ഫുട്‌ബോള്‍ അങ്ങനെയാണ്, എങ്കിലും വിജയം ഞങ്ങള്‍ നേടി, അതിന് അര്‍ഹരായിരുന്നു' - റൊണാള്‍ഡോ പറഞ്ഞു

പതിനെട്ടാം വയസിലാണ് ക്രിസ്റ്റ്യാനോ പോര്‍ച്ചുഗലിനായി ബൂട്ടണിഞ്ഞത്. പിന്നീടുള്ള ഇരുപതുവര്‍ഷവും ഫുട്‌ബോള്‍ ചരിത്രത്തിനൊപ്പമായിരുന്ന റൊണാള്‍ഡോയുടെ സഞ്ചാരം. കൂടുതല്‍ ഗോള്‍ നേടിയ താരം, കൂടുതല്‍ മത്സരം കളിച്ചതാരം, പത്ത് ഹാട്രിക് നേടുന്ന ആദ്യ താരം. ഇങ്ങനെ കരയിയറില്‍ കൈയടിക്കിയ നേട്ടങ്ങള്‍ നിരവധിയാണ്. മൈതാനത്ത് കളിയഴക് കൊണ്ട് ഇനിയും വിസ്മയം തീര്‍ക്കുമെന്നാണ് ആരാധകരുടെ വാക്കുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com