ധവാന്‍ വീണ്ടും ഇന്ത്യന്‍ ടീമിലേക്ക്; വരുന്നത് ക്യാപ്റ്റനായി?

ചൈനയിലെ ഹാങ്ഷുവില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിലേക്ക് ക്രിക്കറ്റ് ടീമിനെ അയക്കാന്‍ ബിസിസിഐ തീരുമാനിച്ചിരുന്നു. ഈ ടീമിന്റെ ക്യാപ്റ്റനായാണ് ധവാന്‍ വരുന്നത്
ശിഖര്‍ ധവാന്‍/ ട്വിറ്റർ
ശിഖര്‍ ധവാന്‍/ ട്വിറ്റർ

മുംബൈ: വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നു. ക്യാപ്റ്റന്‍ സ്ഥാനത്തേക്കാണ് ധവാന്റെ തിരിച്ചു വരവെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 2022 ഡിസംബറില്‍ നടന്ന ബംഗ്ലാദേശ് പോരാട്ടത്തിലാണ് അവസാനമായി ധവാന്‍ ഇന്ത്യക്കായി ഏകദിന പോരാട്ടം കളിച്ചത്. 

ചൈനയിലെ ഹാങ്ഷുവില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിലേക്ക് ക്രിക്കറ്റ് ടീമിനെ അയക്കാന്‍ ബിസിസിഐ തീരുമാനിച്ചിരുന്നു. ഈ ടീമിന്റെ ക്യാപ്റ്റനായാണ് ധവാന്‍ വരുന്നത്. 

ടി20 മത്സരമാണ് ഇന്ത്യ കളിക്കുന്നത്. പുരുഷ വിഭാഗത്തില്‍ രണ്ടാം നിര സംഘത്തേയും വനിതാ വിഭാഗത്തില്‍ ഒന്നാം നിര ടീമിനേയുമാണ് ഇന്ത്യ ഇറക്കുന്നത്. സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ എട്ട് വരെയാണ് ഏഷ്യന്‍ ഗെയിംസ് പോരാട്ടം.

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് 37കാരനായ ഓപ്പണറെ പരിഗണിച്ചിരുന്നില്ല. താരത്തെ വരാനിരിക്കുന്ന ലോകകപ്പ് ടീമിലേക്കും പരിഗണിച്ചേക്കില്ല. ലോകകപ്പ് പോരാട്ടങ്ങള്‍ ഓക്ടോബര്‍ അഞ്ച് മുതലാണ് തുടങ്ങുന്നത്. ഇതോടെയാണ് ഇന്ത്യ രണ്ടാം നിര സംഘത്തെ അയക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com