സച്ചിന്‍, ദ്രാവിഡ്, ലക്ഷ്മണ്‍; പട്ടികയില്‍ നാലാമന്‍ ഇനി പൂജാര; അപൂര്‍വ നേട്ടം

ഓസ്‌ട്രേലിയക്കെതിരെ 24 ടെസ്റ്റ് മത്സരങ്ങളാണ് പൂജാര കളിച്ചിട്ടുള്ളത്. 2018-19 സീസണില്‍ ഓസ്‌ട്രേലിയന്‍ മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടത്തില്‍ പൂജാരയുടെ ബാറ്റിങ് നിര്‍ണായകമായിരുന്നു
പൂജാരയുടെ ബാറ്റിങ്/ പിടിഐ
പൂജാരയുടെ ബാറ്റിങ്/ പിടിഐ

അഹമ്മദാബാദ്: ടെസ്റ്റില്‍ ഇന്ത്യയുടെ വിശ്വസ്തനാണ് ചേതേശ്വര്‍ പൂജാര. അന്താരാഷ്ട്ര ടെസ്റ്റില്‍ ഒരു അപൂര്‍വ നേട്ടത്തിലെത്തിയിരിക്കുകയാണ് ഇപ്പോള്‍ ഇന്ത്യയുടെ ക്ലാസിക്ക് ബാറ്റര്‍. 

ഓസ്‌ട്രേലിയക്കെതിരെ 2000 റണ്‍സ് നേടുന്ന നിലവില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന ഏക താരമെന്ന നേട്ടമാണ് താരം സ്വന്തം പേരിലാക്കിയത്. മൂന്ന് പേര്‍ മാത്രമാണ് ഈ നേട്ടത്തില്‍ മുന്‍പ് എത്തിയത്. സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍. ഇതിഹാസങ്ങളുടെ എലൈറ്റ് പട്ടികയിലേക്കാണ് നാലാമനായി പൂജാരയും തന്റെ പേര് എഴുതി ചേര്‍ത്തിരിക്കുന്നത്. 

ഓസ്‌ട്രേലിയക്കെതിരെ 24 ടെസ്റ്റ് മത്സരങ്ങളാണ് പൂജാര കളിച്ചിട്ടുള്ളത്. 2018-19 സീസണില്‍ ഓസ്‌ട്രേലിയന്‍ മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടത്തില്‍ പൂജാരയുടെ ബാറ്റിങ് നിര്‍ണായകമായിരുന്നു. ഓസീസിനെതിരെ അഞ്ച് സെഞ്ച്വറികളും 11 അർധ സെഞ്ച്വറികളും പൂജാര നേടിയിട്ടുണ്ട്. 

ഓസ്‌ട്രേലിയക്കെതിരെ മികച്ച ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടെസ്റ്റ് താരങ്ങളില്‍ ഒരാളാണ് പൂജാര. 2020-21 സീസണിലെ ഓസ്‌ട്രേലിയന്‍ മണ്ണിലെ പരമ്പരയില്‍ താരം പുറത്തെടുത്ത പ്രതിരോധ ബാറ്റിങ് ടെസ്റ്റ് ക്രിക്കറ്റിലെ ഒരു പാഠപുസ്തകമാണ്. ഓസീസ് മണ്ണിലെ പേസ് അനുകൂല വേഗ പിച്ചിലായിരുന്നു താരത്തിന്റെ പ്രതിരോധ ബാറ്റിങിന്റെ അപാരത.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com