ഒന്നാം ഏകദിനത്തിന് രോഹിത് ഇല്ല; ഹർദിക് പാണ്ഡ്യ ഇന്ത്യയെ നയിക്കും

പാറ്റ് കമ്മിൻസിന്റെ അഭാവത്തിൽ സ്റ്റീവ് സ്മിത്താണ് ആദ്യ ഏകദിനത്തിൽ ഓസീസിനെ നയിക്കുന്നത്. പകരം ക്യാപ്റ്റൻമാരുടെ പോരാട്ടമായും ഒന്നാം ഏക​ദിനം മാറും
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

മുംബൈ: ഓസ്ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയെ ഹർദിക് പാണ്ഡ്യ നയിക്കും. രോഹിത് ശർമയുടെ അഭാവത്തിലാണ് താത്കാലിക നായകനായി ​ഹർദിക് നിയോ​ഗിക്കപ്പെടുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടം നാളെ വാംഖഡെ സ്റ്റേഡിയത്തിലാണ്. ശേഷിക്കുന്ന രണ്ട് പോരാട്ടങ്ങളിൽ രോഹിത് തന്നെ ഇന്ത്യയെ നയിക്കും. 

കുടുംബപരമായ കാരണങ്ങളാലാണ് രോഹിതിന്റെ പിൻമാറ്റം. സ്ഥിരം നായകൻ പാറ്റ് കമ്മിൻസിന്റെ അഭാവത്തിൽ സ്റ്റീവ് സ്മിത്താണ് ആദ്യ ഏകദിനത്തിൽ ഓസീസിനെ നയിക്കുന്നത്. പകരം ക്യാപ്റ്റൻമാരുടെ പോരാട്ടമായും ഒന്നാം ഏക​ദിനം മാറും.

പരമ്പരയിലെ രണ്ടാം മത്സരം 19നും മൂന്നാം പോരാട്ടം 22നും നടക്കും. രണ്ടാം പോര് വിശാഖപട്ടണത്തും മൂന്നാം മത്സരം ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലും അരങ്ങേറും. 

സമീപ കാലത്ത് ഇന്ത്യൻ ടി20 ടീമിനെ നയിച്ചത് ഹർദികായിരുന്നു. ഇന്ത്യയുടെ ഭാവി ക്യാപ്റ്റനെന്ന് വിലയിരുത്തപ്പെടുന്ന ഹർദിക് അതിന്റെ തുടർച്ചയാണ് രോഹിതിന് പകരം ഏകദിനത്തിലും നയിക്കാനെത്തുന്നത്. 

ടെസ്റ്റ് മത്സരത്തിനിടെ പരിക്കേറ്റ ശ്രേയസ് അയ്യർക്ക് ഏകദിന പരമ്പര പൂർണമായി നഷ്ടമാകും. അയ്യരുടെ പകരക്കാരനെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com