കോവിഡ് നിയന്ത്രണങ്ങള്‍ നീക്കി; വാക്‌സിന്‍ എടുക്കാത്ത ജോക്കോവിചിന് യുഎസ് ഓപ്പണ്‍ കളിക്കാം

2021ലെ യുഎസ് ഓപ്പണ്‍ ഫൈനലില്‍ പരാജയപ്പെട്ട ശേഷം താരത്തിന് ഇവിടെ കളിക്കാന്‍ കഴിഞ്ഞിട്ടില്ല
നൊവാക് ജോക്കോവിച്/ ട്വിറ്റർ
നൊവാക് ജോക്കോവിച്/ ട്വിറ്റർ

ന്യൂയോര്‍ക്ക്: കോവിഡ് നിയന്ത്രണങ്ങള്‍ എടുത്തു കളയാനുള്ള യുഎസ് സെനറ്റിന്റെ തീരുമാനം ഏറ്റവും ആശ്വാസം നല്‍കുന്നത് സെര്‍ബിയന്‍ ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിചിന്. ഈ വര്‍ഷം നടക്കുന്ന യുഎസ് ഓപ്പണ്‍ ഗ്രാന്‍ഡ് സ്ലാം പോരാട്ടം കളിക്കാന്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരത്തിന് ഇതോടെ വഴി തുറന്നു കിട്ടി. 

2021ലെ യുഎസ് ഓപ്പണ്‍ ഫൈനലില്‍ പരാജയപ്പെട്ട ശേഷം താരത്തിന് ഇവിടെ കളിക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ തവണ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി അമേരിക്കയില്‍ നടപ്പാക്കിയതിനാല്‍ താരത്തിന് മത്സരിക്കാന്‍ സാധിച്ചിരുന്നില്ല. കോവിഡ് വാക്‌സിനെടുക്കാത്ത വിദേശികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നത് അമേരിക്ക കര്‍ശനമായി വിലക്കിയിരുന്നു. 

അമേരിക്കയിലേക്ക് പ്രവേശിക്കണമെങ്കില്‍ വിദേശികള്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കണമായിരുന്നു. ജോക്കോവിച് കോവിഡ് വാക്‌സിന്‍ എടുത്തിട്ടില്ല. അതോടെയാണ് താരത്തിന് കഴിഞ്ഞ സീസണില്‍ യുഎസ് ഓപ്പണ്‍ നഷ്ടമായത്. സമാന വിഷയത്തില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കളിക്കാനെത്തി താരത്തിന് കോടതി വരെ കയറേണ്ടിയും വന്നിരുന്നു. 

കഴിഞ്ഞ ദിവസമാണ് യുഎസ് സെനറ്റ് നിയന്ത്രണങ്ങളെല്ലാം നീക്കാന്‍ തീരുമാനിച്ചത്. ഇതോടെയാണ് ഈ വര്‍ഷത്തെ യുഎസ് ഓപ്പണ്‍ കളിക്കാന്‍ ജോക്കോയ്ക്ക് അവസരമൊരുങ്ങിയത്. 22 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുമായി സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാലിന്റെ റെക്കോര്‍ഡ് നേട്ടത്തിനൊപ്പമാണ് ജോക്കോവിച്. ഈ റെക്കോര്‍ഡ് ഇത്തവണത്തെ യുഎസ് ഓപ്പണ്‍ കിരീടത്തിലൂടെ ജോക്കോവിച് സ്വന്തം പേരിലേക്കാക്കുമോ എന്നാണ് ടെന്നീസ് ആരാധകര്‍ ആകാംക്ഷയോടെ നോക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com