6, 6, 6! ടിം ഡേവിഡിന്റെ കത്തിക്കാളല്‍; ത്രില്ലടിച്ച് സച്ചിനും (വീഡിയോ)

വാംഖഡെ ഇളകി മറിയുകയായിരുന്നു താരത്തിന്റെ ഇന്നിങ്‌സ് കണ്ട്. ആവേശം മുംബൈ ടീമിന്റെ ഡഗൗട്ടിലേക്കും പടര്‍ന്നു
വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്

മുംബൈ: അക്ഷരാര്‍ത്ഥത്തില്‍ വാംഖഡെയെ ടിം ഡേവിഡ് തീ പിടിപ്പിക്കുകയായിരുന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരായ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് ആവേശ വിജയം സ്വന്തമാക്കിയത് ടിം ഡേവിഡ് അവസാന ഓവറില്‍ നേടിയ ഹാട്രിക്ക് സിക്‌സിന്റെ ബലത്തിലായിരുന്നു. രാജസ്ഥാന്‍ താരം ജെയ്‌സന്‍ ഹോള്‍ഡര്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ മൂന്ന് പന്തുകള്‍ കൂറ്റന്‍ സിക്‌സുകള്‍ പായിച്ച് ഡേവിഡ് അവര്‍ക്ക് മിന്നും ജയം സമ്മാനിച്ചു. 

വാംഖഡെ ഇളകി മറിയുകയായിരുന്നു താരത്തിന്റെ ഇന്നിങ്‌സ് കണ്ട്. ആവേശം മുംബൈ ടീമിന്റെ ഡഗൗട്ടിലേക്കും പടര്‍ന്നു. അതില്‍ ശ്രദ്ധേയമായത് മുംബൈ ഡഗൗട്ടിലുണ്ടായിരുന്ന ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റിയാക്ഷനാണ്. തുടരെയുള്ള സിക്‌സില്‍ സച്ചിന്‍ അമ്പരന്ന് പൊട്ടിച്ചിരിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുകയാണ്. 

മത്സരത്തില്‍ അവസാന ഓവറില്‍ 15 റണ്‍സായിരുന്നു മുംബൈയ്ക്ക് വേണ്ടിയിരുന്നത്. ടീമിനെ വിജയത്തിന്റെ വക്കിലെത്തിച്ച സൂര്യ കുമാര്‍ യാദവിനെ ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ സന്ദീപ് ശര്‍മ ഉജ്ജ്വല ക്യാച്ചിലൂടെ മടക്കി രാജസ്ഥാനെ മത്സരത്തിലേക്ക് മടക്കിയെത്തിച്ചിരുന്നു. എന്നാല്‍ ടിം ഡേവിഡ് ക്രീസിലെത്തിയതോടെ കാര്യങ്ങള്‍ മാറി. താരം അതിവേഗം സ്‌കോറിങ് നടത്തിയതോടെ രാജസ്ഥാന്‍ കളി കൈവിട്ടു. 

എന്നാല്‍ അവസാന ഓവറിലേക്ക് എത്തുമ്പോള്‍ വീണ്ടും അവര്‍ക്ക് പ്രതീക്ഷ ജനിച്ചിരുന്നു. പക്ഷേ ഹോള്‍ഡര്‍ തുടരെ മൂന്ന് ഫുള്‍ട്ടോസ് ബോളുകള്‍ എറിഞ്ഞു. മൂന്നും കൂറ്റന്‍ സ്‌കിസിലേക്ക് പറത്തി ഡേവിഡ് കളി മുംബൈക്ക് അനുകൂലമാക്കി. വെറും 14 പന്തുകള്‍ നേരിട്ട ഡേവിഡ് അഞ്ച് സിക്‌സും രണ്ട് ഫോറും സഹിതം 45 റണ്‍സ് വാരി. 

ഡേവിഡ് ക്രീസിലേക്ക് വരുമ്പോള്‍ എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കിയത് മറ്റൊരു പൊള്ളാര്‍ഡ് ജനിക്കുമോ എന്നായിരുന്നു. ഇതിഹാസ വിന്‍ഡീസ് താരത്തിന്റെ പിന്‍ഗാമിയാണ് മുംബൈ ടീമില്‍ താനെന്ന് സിംഗപ്പൂരിനായും പിന്നീട് ഓസ്‌ട്രേലിയക്കായും ക്രിക്കറ്റ് കളിക്കാനിറങ്ങിയ 27കാരന്‍ അടിവരയിടുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com